/indian-express-malayalam/media/media_files/NM2vvBecZ84bKwKlQxnj.jpg)
വ്യത്യസ്തത കൊണ്ട് വിസ്മയം തീർക്കുന്ന സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellishery) ആദ്യമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പം (Mohanlal) ഒന്നിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ചിത്രത്തിന്റെ കഥയോ ഇതിവൃത്തമോ സംബന്ധിച്ച യാതൊരു വിവരങ്ങളും നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ലെങ്കിലും ചിത്രത്തിന്റേതായി പുറത്തു വരുന്ന ഗാനങ്ങളും പോസ്റ്ററുകളും കാണിക്കുന്നത് ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു മോഹൻലാലിനെയും, ഒരു പീരിയഡ് അല്ലെങ്കിൽ ഫാന്റസി തരത്തിലുള്ള ചില ഇമേജുകളുമാണ്. ക്ലാസ് ആയിരിക്കുമ്പോൾ തന്നെ മാസ് ആവാനുള്ള ഒരു ശ്രമവും ഇത് വരെ വന്ന സ്നിപ്പറ്റുകളിൽ കാണാം.
ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിലെ 'റാക്ക്' എന്ന ഗാനവും വ്യത്യസ്തമല്ല. ഒരു നാടൻ ശീല് പോലെയുള്ള ഗാനം ആലപിച്ചിരിക്കുന്നത് മോഹൻലാൽ തന്നെയാണ്. 'റാക്ക്' എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ തന്നെ മദ്യത്തിന്റെ അല്ലെങ്കിൽ ലഹരിയുടെ വിവിധ തലങ്ങളെക്കുറിച്ചാണ് പാട്ട്.
പുതുവർഷത്തിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ടു തന്നെ റിലീസ് ചെയ്ത ഗാനം ഇക്കുറി ചെറു ഗാനസദസ്സുകളിൽ, സൗഹൃദവലയങ്ങളിൽ ഒക്കെ താരമാകും എന്ന് തീർച്ച. ആഘോഷങ്ങളെ പാടിക്കൊഴുപ്പിക്കുന്ന മലയാളികൾക്കായി 'റാക്ക്' എന്ന ഗാനത്തിന്റെ വരികൾ ഇതാ.
മലൈക്കോട്ടൈ വാലിബൻ/റാക്ക്/മോഹൻലാൽ/പി എസ് റഫീഖ് /പ്രശാന്ത് പിള്ള
റാ റാ റകറക റാ റാ, റാ റാ റകറക റാ റാ
കറുത്ത കൊറ്റന്റെ കരിങ്കരളില്
കുരുമുളകിന് ഇരുള് പിഴിഞ്ഞ്
ചുവന്ന സുന്ദരി മൊളകിന്റുള്ളീന്ന്
എരിഞ്ഞു തുള്ളണ കടലു പിഴിഞ്ഞ്
പ്രേമച്ചക്കര അരിച്ചൊഴിച്ചത്
അരിച്ചെടുത്തിട്ട് തെള തെളപ്പിച്ച്
മാനത്തിന്റുള്ളില് മാനം പൊതിഞ്ഞിട്ട്
മനം കൊടുക്കുമ്പം തുടിച്ച് തുള്ളണ് റാക്ക്
റക റക റാക്ക്... റാക്ക്... റക റക റാക്ക്...
ഗുമുഗുമാ... ഗുമുഗുമു പോതഞ്ഞ് പൊന്തണ റാക്ക്
റാക്കൊരു പ്രേമത്തിൻ വാക്ക്
ശര ശരാ എരിവൊള്ള ചാറൊലിക്കണ നാക്ക്...
ചെന്തീ കനവില് വേവണ നോക്ക്
പാറ മോളില ചൂടടിച്ചിട്ട്
നോയ്യൊലിക്കണ മാനിറച്ചിയിൽ
എരിവ് കൊഴച്ചിട്ട് ഇടിച്ചു ചതച്ച്
പ്രേമം ചവച്ച് തുടിച്ചു തുള്ളണ റാക്ക്....
റക റക റാക്ക്... റാക്ക്... റക റക റാക്ക്...
കാണടാ കടലിനു കോളെളക്കണ ചോട്
കരിമല കേറി വന്നൊരു വീറ്
തീയുമായ്കു തിരയിൽ ഏറി വരണ വീറ്
പെരുമറ മാടി നിക്കണ ചേല്
വലന്നു നടന്ന് ചുഴന്നു കയറി
വലിച്ചു വാങ്ങി ചവിട്ടി തിരഞ്ഞ്
മാറിയോഴിഞ്ഞ് വീശി വളഞ്ഞ്
നിലയുറപ്പിച്ചനമർന്നിരുന്നിട്ട് റാക്ക്...
റക റക റാക്ക്...
Read Here:
- നിറവയറുമായി സംഘട്ടനരംഗങ്ങൾ: ആലിയയുടെ പ്രഗ്നൻസി സമയത്തെ ഈ വീഡിയോ കണ്ടിട്ടുണ്ടോ?
- യുദ്ധം, വീര്യം, പ്രതികാരം; സലാർ ട്രെയിലർ
- ബോചേയുടെ കുന്നിൻ മുകളിലെ അത്ഭുതവീട്; വീഡിയോ
- 70 സെക്കന്റ്, 24 മണിക്കൂർ, 10 മില്യൺ; ആരാധകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റി 'കാന്താര 2' ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.