/indian-express-malayalam/media/media_files/6BuPgjDgFRCPllZx0JGm.jpg)
മലൈക്കോട്ടൈ വാലിബൻ എവിടെ കാണാം
Malaikottai Vaaliban OTT Release: ചിലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'മലൈക്കോട്ടൈ വാലിബൻ.' മിശ്രാഭിപ്രായം നേടുമ്പോഴും നിർമ്മാണ രീതിക്കും വിഷ്യൽസിനും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
അസാധാരണമായ അഡ്വാൻസ് ബുക്കിങ്ങിനും ഒരു മലയാളം സിനിമയ്‌ക്ക് മുമ്പ് കണ്ടിട്ടില്ലാത്ത തരം, ലോകമെമ്പാടുമുള്ള വിപുലമായ റിലീസിനും ചിത്രം സാക്ഷ്യം വഹിച്ചു. ആദ്യ ദിനത്തിൽ, ചിത്രം ദേശീയ തലത്തിൽ 5.5 കോടി രൂപയുടെ നെറ്റ് കളക്ഷൻ രേഖപ്പെടുത്തിയിരുന്നു. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
സിനിമാ കേരളത്തിൽ ചർച്ചയായ സാഹചര്യത്തിൽ ഒടിടി അവകാശം ഏതു പ്ലാറ്റ്ഫോമിനാണെന്നാണ് ആരാധകർ തിരയുന്നത്. വ്യക്തമായ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ലെങ്കിലും, ചിത്രത്തിലെ ക്രഡിറ്റുകൾ പ്രകാരം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാകും ചിത്രം ഒടിടി പ്രദർശനത്തിനെത്തുക. ക്രഡിറ്റുകൾ പ്രകാരം എഷ്യാനെറ്റാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് പങ്കാളികൾ.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.