scorecardresearch

മഹാകുംഭ് മേളയിൽ മാല വിൽക്കാനെത്തി വൈറലായ മൊണാലിസ ഇനി കൈലാഷിന്റെ നായിക

Monalisa Bhosle: മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ താരമായി മാറിയ മൊണാലിസ ഭോസ്‍ലെ മലയാള സിനിമയിലേക്ക്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു

Monalisa Bhosle: മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ താരമായി മാറിയ മൊണാലിസ ഭോസ്‍ലെ മലയാള സിനിമയിലേക്ക്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു

author-image
Entertainment Desk
New Update
Mahakumbh Mela sensation Monalisa Bhosle

മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ താരമായി മാറിയ മൊണാലിസ ഭോസ്‍ലെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.  കൈലാഷിന്റെ നായികയായിട്ടാണ് മൊണാലിസ എത്തുന്നത്.  

Advertisment

Also Read: New OTT Releases: ഈ മാസം ഒടിടിയിലെത്തിയ ഏറ്റവും പുതിയ 21 ചിത്രങ്ങൾ

ശങ്കർ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാഗമ്മ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ജീലി ജോര്‍ജ് ആണ്. സെപ്റ്റംബർ അവസാനം ചിത്രീകരണം ആരംഭിക്കും. തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങളും വീഡിയോകളും മൊണാലിസ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Also Read: ബിഗ്‌ബോസിന്റെ അടിമയായി നിൽക്കാൻ കഴിയില്ല: ഷോ ക്വിറ്റ് ചെയ്ത് നെവിൻ, Bigg Bossmalayalam Season 7

Advertisment

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭ് മേളയ്ക്കിടെയാണ് മോനി ഭോസ്ലെ എന്ന കൗമാരക്കാരി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്. ആരാധകരാണ് മൊണാലിസ എന്ന പേര് സമ്മാനിച്ചത്. മൊണാലിസയുടെ റീലുകൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 

Also Read:  സ്വർണം കൊണ്ട് മൂടണം, സിഗരറ്റ് വാങ്ങിതരണം, പക്ഷേ ബെഡ്റൂമിൽ കയറ്റില്ല: ഭാവി ഭർത്താവിനെ കുറിച്ച് ജാൻമണി

ഇൻഡോറിൽ നിന്നുള്ള മൊണാലിസ, മഹാകുംഭ് മേളയിലേക്കു മാലകൾ വിറ്റഴിക്കാൻ എത്തിയതായിരുന്നു. സോഷ്യൽ മീഡിയ സെൻസേഷനായതോടെ മൊണാലിസയയെ നാട്ടിലേക്ക് തിരിച്ച് അയക്കുകയായിരുന്നു കൂടെയുള്ളവർ. 

കഴിഞ്ഞ ഫെബ്രുവരിയിൽ മൊണാലിസ കേരളത്തിലെത്തിയിരുന്നു. ചെമ്മണ്ണൂർ ജ്വല്ലേഴ്സിന്റെ പുതിയ ഷോറും കോഴിക്കോട് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മൊണാലിസ. ചടങ്ങിനിടെ ബോബി ചെമ്മണ്ണൂരിനൊപ്പം മൊണാലിസ നൃത്തം ചെയ്യുകയും ചെയ്തിരുന്നു.

മോഡലിങ് രംഗത്ത് സജീവമായ മൊണാലിസയെ തേടി നിരവധി സിനിമ അവസരങ്ങളാണ് എത്തുന്നത്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദ് ഡയറി ഓഫ് മണിപ്പൂർ' എന്ന ബോളിവുഡ് ചിത്രത്തിലും മൊണാലിസ നായികയായി അഭിനയിക്കുന്നുണ്ട്.

Also Read:  നീ പാൽക്കുപ്പി, എനിക്കിഷ്ടം നല്ല ആണത്തമുള്ള ആണുങ്ങളെ: ആര്യനോട് അനുമോൾ- Bigg Boss Malayalam Season 7

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: