scorecardresearch

സ്വർണം കൊണ്ട് മൂടണം, സിഗരറ്റ് വാങ്ങിതരണം, പക്ഷേ ബെഡ്റൂമിൽ കയറ്റില്ല: ഭാവി ഭർത്താവിനെ കുറിച്ച് ജാൻമണി

Jaanmoni Das: "ഞാനെല്ലാം ഷെയർ ചെയ്യും. പക്ഷേ എന്റെ കട്ടിൽ ഷെയർ ചെയ്യാൻ പറ്റില്ല. വേറൊരാളെ എൻറെ റൂമിൽ കിടത്താൻ പറ്റില്ല," തന്റെ ശീലങ്ങളെ കുറിച്ച് ജാൻമണി ദാസ്

Jaanmoni Das: "ഞാനെല്ലാം ഷെയർ ചെയ്യും. പക്ഷേ എന്റെ കട്ടിൽ ഷെയർ ചെയ്യാൻ പറ്റില്ല. വേറൊരാളെ എൻറെ റൂമിൽ കിടത്താൻ പറ്റില്ല," തന്റെ ശീലങ്ങളെ കുറിച്ച് ജാൻമണി ദാസ്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jaanmoni Das about her husband

അഭിഷേക്, ജാൻമണി ദാസ്, മുൻ ബിഗ് ബോസ് താരങ്ങൾ

ബിഗ് ബോസ് മലയാളം സീസൺ ആറാം സീസണിലൂടെ ശ്രദ്ധ നേടിയവ സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റാണ് ജാൻമണി. അസം സ്വദേശിയായ ജാൻമണി, കേരളത്തിലെത്തി  സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റുകൾക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ കൂടിയായ ജാന്‍മണി ക്വീര്‍ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിലും സജീവമാണ്. 

Advertisment

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Bossmalayalam Season 7

ജാൻമണിയ്ക്ക് തന്റെ ഭാവി ഭർത്താവിനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ എന്തൊക്കെയാണ് എന്ന് വെളിപ്പെടുത്തുകയാണ് ബിഗ് ബോസ് താരവും ജാൻമണിയുടെ അടുത്ത സുഹൃത്തുമായ അഭിഷേക്.  ജാൻമണിയ്ക്ക് ഒപ്പം ഒരു യൂട്യൂബ് ചാനലിനു നൽകിയ  അഭിമുഖത്തിനിടയിലാണ് അഭിഷേക് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

Also Read: Bigg Boss: ബിഗ് ബോസ് ഏഴാം സീസണിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ?

Advertisment

"ജാനുവിന് ഭാവി ഭർത്താവിനെ പറ്റി ചില സങ്കൽപ്പങ്ങൾ ഉണ്ട്. സ്വർണത്തിൽ മൂടാൻ കഴിവുള്ള ആളായിരിക്കണം. മാസാമാസം വസ്ത്രങ്ങളും ജ്വല്ലറികളും വാങ്ങി കൊടുക്കണം. യാത്ര കൊണ്ടുപോവണം.  സിഗരറ്റ് വാങ്ങികൊടുക്കണം. പക്ഷെ ബെഡ് റൂമിൽ കയറ്റില്ല, ഒറ്റയ്ക്ക് കിടന്നുറങ്ങണം," അഭിഷേകിന്റെ വാക്കുകൾ തലകുലുക്കി സമ്മാനിക്കുന്ന ജാൻമണിയേയും വീഡിയോയിൽ കാണാം. 

Also Read: ബിഗ്‌ബോസിന്റെ അടിമയായി നിൽക്കാൻ കഴിയില്ല: ഷോ ക്വിറ്റ് ചെയ്ത് നെവിൻ, Bigg Boss Malayalam Season 7
 
 മുൻപൊരു അഭിമുഖത്തിലും സമാനമായ കാര്യം ജാൻമണി തുറന്നു പറഞ്ഞിരുന്നു. "ഞാനെല്ലാം ഷെയർ ചെയ്യും. പക്ഷേ എന്റെ കട്ടിൽ ഷെയർ ചെയ്യാൻ പറ്റില്ല. എനിക്ക് കിടക്കാൻ നേരം ഒരുപാട് തലയണകൾ വേണം ചുറ്റും. വേറൊരാളെ എൻറെ റൂമിൽ കിടത്താൻ പറ്റില്ല. അതല്ലേ ഞാൻ കല്യാണം കഴിക്കാത്തത്,"  എന്നായിരുന്നു ജാൻമണി പറഞ്ഞത്. 

വിവാഹം കഴിക്കുന്ന ആളെ കുറിച്ച് തനിക്ക് രണ്ടു സങ്കൽപ്പങ്ങളുണ്ടെന്നും  ജാൻമണി പറഞ്ഞിരുന്നു. "എനിക്ക് രണ്ടു ഡിമാന്റുണ്ട്. സ്വർണം വാങ്ങണം എന്നു ഞാൻ പറയുമ്പോൾ എന്നെ കടയിൽ കൊണ്ടുപോവുന്നയാളാണ്. ജ്വല്ലറി, സാരിയൊക്കെ വാങ്ങി കൂട്ടാൻ എനിക്കിഷ്ടമാണ്. വിദേശിയെ വിവാഹം കഴിക്കാൻ ആണ് ആഗ്രഹം."

Also Read: അഭിമുഖത്തിനിടെ അമല പോളിനെ കല്യാണം ക്ഷണിച്ച് ജാൻമണി; ഹണിമൂൺ എൻജോയ് ചെയ്യൂ എന്ന് അമല

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: