/indian-express-malayalam/media/media_files/2025/07/27/madhampatty-rangaraj-joy-crizildaa-2025-07-27-16-15-52.jpg)
Madhampatty Rangaraj & Joy Crizildaa
ചുവപ്പു പട്ടുസാരിയും കഴുത്തില്‍ താലിമാലയും നെറ്റിയില്‍ സിന്ദൂരവുമണിഞ്ഞ് നിൽക്കുന്ന കോസ്റ്റ്യൂം ഡിസൈനറും സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമായ ജോയ് ക്രിസില്‍ഡയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒപ്പം നടനും ഷെഫുമായ മദംപട്ടി രംഗരാജിനെയും കാണാം. 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് രംഗരാജ്' എന്ന അടിക്കുറിപ്പോടെയാണ് താൻ വിവാഹിതയായ കാര്യം ജോയ് ക്രിസില്‍ഡ വെളിപ്പെടുത്തിയിരിക്കുന്നത്.
രംഗരാജുമായുള്ള തന്റെ വിവാഹം കഴിഞ്ഞെന്നാണ് ജോയ് ക്രിസില്‍ഡ വെളിപ്പെടുത്തുന്നത്. രംഗരാജ് ക്രിസില്‍ഡയെ ക്ഷേത്രത്തില്‍വെച്ച് സിന്ദൂരം അണിയിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Baby loading 2025🤰
— Joy Crizildaa (@joy_stylist) July 27, 2025
We are pregnant 🤰
6th month of pregnancy #madhampattyrangaraj#MrandMrsRangaraj#chefmadhampattyrangarajpic.twitter.com/wA9s87AswJ
Also Read: അന്ന് ആ പൊന്നാട വാങ്ങി ഞാൻ രഞ്ജിനിയെ മുണ്ടുടുപ്പിച്ചു: കെ എസ് ചിത്ര
ഞായറാഴ്ച ക്രിസില്‍ഡ പങ്കുവച്ച ചിത്രങ്ങളിൽ താൻ ആറുമാസം ഗർഭിണിയാണ് എന്നു കൂടി വെളിപ്പെടുത്തുന്നുണ്ട്. 'ബേബി ലോഡിങ് 2025' എന്ന ക്യാപ്ഷനോടെയാണ് ക്രിസിൽഡ ചിത്രം ഷെയർ ചെയ്തത്.
Mr & Mrs Rangaraj #madhampattyrangaraj ❤️ pic.twitter.com/kRSWAvbZ5n
— Joy Crizildaa (@joy_stylist) July 26, 2025
മോഹന്‍ലാലും വിജയ്‌യും ഒന്നിച്ച 'ജില്ല', ഫഹദ് ഫാസിലും ശിവകാര്‍ത്തികേയനും പ്രധാനവേഷങ്ങളിലെത്തിയ 'വേലൈക്കാരന്‍', നിവിന്‍ പോളിയുടെ 'റിച്ചി' എന്നീ ചിത്രങ്ങളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുള്ള സെലിബ്രിറ്റി സ്റ്റൈലിസ്റ്റാണ് ക്രിസില്‍ഡ.
Also Read: New malayalam OTT Release: സോണി ലിവിൽ കാണാം ഈ 8 ചിത്രങ്ങൾ
മദംപാട്ടി രംഗരാജിന്റെയും ക്രിസിൽഡയുടെയും രണ്ടാം വിവാഹമാണിത്. സംവിധായകന്‍ ജെ.ജെ. ഫ്രെഡ്രിക്ക് ആയിരുന്നു ക്രിസില്‍ഡയുടെ ആദ്യഭർത്താവ്. അതേസമയം, വക്കീലായ ശ്രുതി ആയിരുന്നു രംഗരാജിന്റെ ആദ്യഭാര്യ. ഈ ബന്ധത്തിൽ രംഗരാജിന് രണ്ടുമക്കളുണ്ട്.
Also Read: മോഹൻലാലിന്റെ നായികയായി മലയാളത്തിൽ തുടക്കം; ഇന്ന് തെന്നിന്ത്യയുടെ സൂപ്പർതാരം, ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us