scorecardresearch

Maareesan OTT: ഫഹദിന്റെ  മാരീസന്‍ ഒടിടിയിലേക്ക്; എവിടെ കാണാം?

Fahadh Faasil- Vadivelu starrer Maareesan OTT Release Date & Platform: പ്രേക്ഷകരെ ഞെട്ടിച്ച   ഫഹദ് ഫാസില്‍- വടിവേലു ചിത്രം മാരീസന്‍ ഒടിടിയിലേക്ക്, എവിടെ കാണാം? 

Fahadh Faasil- Vadivelu starrer Maareesan OTT Release Date & Platform: പ്രേക്ഷകരെ ഞെട്ടിച്ച   ഫഹദ് ഫാസില്‍- വടിവേലു ചിത്രം മാരീസന്‍ ഒടിടിയിലേക്ക്, എവിടെ കാണാം? 

author-image
Entertainment Desk
New Update
Maareesan OTT Release Date Platform

Maareesan OTT Release Date & Platform

Maareesan OTT Release Date Platform: 'മാമന്നന്‍' എന്ന ചിത്രത്തിലെ ഗംഭീരപ്രകടനത്തിന് ശേഷം ഫഹദ് ഫാസില്‍- വടിവേലു ടീം വീണ്ടും ഒന്നിച്ച 'മാരീസന്‍'  ഒടിടിയിലേക്ക്. ജൂലൈ 25നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Advertisment

സുധീഷ് ശങ്കര്‍  ആണ് ചിത്രത്തിന്റെ സംവിധാനം.  ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ട്രാവലിങ് ത്രില്ലര്‍ ചിത്രമാണിത്. കോമഡി, ത്രില്ലിംഗും വൈകാരികവുമായ നിമിഷങ്ങള്‍ എന്നിവ യാണ് ചിത്രത്തിന്റെ പ്രത്യേകത. മാരീസന്റെ  കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി. കൃഷ്ണമൂര്‍ത്തിയാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂര്‍ത്തി തന്നെയാണ്. 

Also Read: Kolahalam OTT: കോലാഹലം ഒടിടിയിലേക്ക്; എവിടെ കാണാം?

കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എല്‍. തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 

Also Read: Sarkeet OTT: സർക്കീട്ട് ഒടിടിയിലേക്ക്; എവിടെ കാണാം?

ഇ ഫോര്‍ എന്റര്‍ടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.  ഛായാഗ്രഹണം: കലൈസെല്‍വന്‍ ശിവാജി, സംഗീതം: യുവാന്‍ ശങ്കര്‍ രാജ, എഡിറ്റിങ്: ശ്രീജിത് സാരംഗ്, ആര്‍ട്ട് ഡയറക്ഷന്‍: മഹേന്ദ്രന്‍ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. 

Advertisment

Also Read: New OTT Releases: വാരാന്ത്യം ഒടിടിയിൽ കാണാം, ഏറ്റവും പുതിയ 5 ചിത്രങ്ങൾ

View this post on Instagram

A post shared by malayalam OTT Updates (@malayalam_ott_updates)

നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം കാണാം. ആഗസ്റ്റ് 22ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Also Read: ഒടുവിൽ ആ സ്വപ്നം പൂവണിഞ്ഞു; ചിങ്ങം ഒന്നിന് സന്തോഷവാർത്ത പങ്കിട്ട് വിനോദ് കോവൂർ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: