scorecardresearch

Lokah Box Office Collection: നാലാം ദിവസം നേടിയത് ആദ്യദിനത്തേക്കാൾ മൂന്നിരട്ടി, ലോക കുതിക്കുന്നു

Lokah Chapter 1 Chandra Worldwide Box Office Collection: ബോക്സ് ഓഫീസിൽ കുതിച്ച് ലോക: ചാപ്റ്റർ 1 ചന്ദ്ര; നാലു ദിവസം കൊണ്ട് നേടിയത് 60 കോടി

Lokah Chapter 1 Chandra Worldwide Box Office Collection: ബോക്സ് ഓഫീസിൽ കുതിച്ച് ലോക: ചാപ്റ്റർ 1 ചന്ദ്ര; നാലു ദിവസം കൊണ്ട് നേടിയത് 60 കോടി

author-image
Entertainment Desk
New Update
Lokah Chapter 1 Chandra Worldwide Box Office Collection

Lokah Chapter 1 Chandra Worldwide Box Office Collection: ബോക്സ് ഓഫീസിൽ കുതിക്കുകയാണ് കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തിയ ലോക: ചാപ്റ്റർ 1 – ചന്ദ്ര. നാലു ദിവസം കൊണ്ട് അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രം നേടിയത്. 

Also Read: Sarkeet OTT: സർക്കീട്ട് ഒടിടിയിൽ എവിടെ കാണാം?

Advertisment

ആദ്യ ദിവസം ചിത്രം കേരളത്തിൽ നിന്നും കളക്റ്റ് ചെയ്തത് 3.20 കോടിയാണ്. രണ്ടാം ദിവസം 4.50 കോടി, മൂന്നാം ദിവസം 9 കോടി, നാലാം ദിവസം 11.50 കോടി എന്നിങ്ങനെ പോവുന്നു ബോക്സ് ഓഫീസ് കണക്കുകൾ. ഞായറാഴ്ച മാത്രം ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത് 28.4 കോടി ഗ്രോസാണ്. 

വിദേശമാർക്കറ്റിലും ചിത്രം നല്ല രീതിയിൽ കളക്ഷൻ നേടി മുന്നേറുകയാണ്. പ്രത്യേകിച്ച് അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ലോക ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ 4 മില്യൺ (₹35 കോടി) കടന്നു എന്നും റിപ്പോർട്ടുണ്ട്. നാലു ദിവസം പിന്നിടുമ്പോൾ ഇതോടെ ചിത്രത്തിന്റെ ലോകവ്യാപകമായ കളക്ഷൻ 63 കോടി കടന്നു.

Also Read: വിധവ കാർഡ് എടുക്കരുത്, മരിച്ചുപോയ ആളെ നാണം കെടുത്തരുത്; രേണുവിനോട് മസ്താനി

Advertisment

 2013-ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ദൃശ്യത്തിന്റെ 62 കോടി എന്ന ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് ലോക ഇതിനകം മറികടന്നു കഴിഞ്ഞു. ഫെസ്റ്റിവൽ സീസൺ ആയതിനാൽ ചിത്രം അതിവേഗം 100 കോടി ക്ലബിൽ പ്രവേശിക്കുമെന്ന് പ്രവചിക്കുകയാണ് ട്രേഡ് അനലിസ്റ്റുകൾ.  

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണിയ്ക്ക് ഒപ്പം  നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അതിഥി താരങ്ങളുടെ ഒരു അമ്പരപ്പിക്കുന്ന നിരയും ചിത്രത്തിലുണ്ട്.

Also Read: ലോകയിലും ഓടും കുതിരയിലും കല്യാണിയ്ക്ക് ഡബ്ബ് ചെയ്തത് ആ ഗായിക; ആരെന്ന് ഊഹിക്കാമോ?

ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഹോളിവുഡ് ലെവലിലുള്ള മേക്കിംഗ് എന്നൊക്കെയാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സണ്ണിയായി നസ്ലനും   ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും തകർപ്പൻ പ്രകടനമാണ് നടത്തിയിരിക്കുന്നത്. 

ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'. ഛായാഗ്രഹണം  നിമിഷ് രവിയും  സംഗീതം  ജേക്‌സ് ബിജോയും എഡിറ്റിംഗ് ചമൻ ചാക്കോയും നിർവ്വഹിച്ചു.

Also Read: സന്തോഷം പങ്കിട്ട് അളിയൻസ്; സഹോദരിയുടെ വിവാഹചിത്രങ്ങൾ പങ്കിട്ട് 'അതിശയൻ' താരം

Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: