/indian-express-malayalam/media/media_files/uploads/2020/02/Rahman.jpg)
പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983-ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി പിന്നീട് റഹ്മാൻ.
Read More: ഒരൊന്നൊന്നര കുടുംബ ചിത്രം; അല്ലിയില്ലാതെ എന്താഘോഷമെന്ന് ആരാധകർ
അതിന് ശേഷം വലിയൊരു ഇടവേളയെടുത്ത റഹ്മാൻ വീണ്ടും സിനിമകളിൽ സജീവമായി തുടങ്ങി. സിനിമകളിൽ നിന്നും മാറി നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ റഹ്മാൻ സജീവമായിരുന്നു. തന്റെ ഫിറ്റ്നസ് വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. കാലമിത്രയായിട്ടും റഹ്മാന്റെ മൊഞ്ചിനൊന്നും യാതൊരു ഇളക്കവും തട്ടിയിട്ടില്ല. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കാണുമ്പോൾ ഇത് മനസിലാകും.
ഇക്കുറി മകൾക്കൊപ്പമുള്ള ചിത്രമാണ് റഹ്മാൻ പങ്കുവച്ചിരിക്കുന്നത്. മകളാണ് തന്റെ ഫോട്ടോകളെല്ലാം എടുത്ത് തരാറുള്ളതെന്നും റഹ്മാൻ പറയുന്നു. പക്ഷെ മകളെ കണ്ട് എല്ലാവരും ഒരേ പോലെ ചോദിക്കുന്നത് ഇത് റഹ്മാന്റെ ഫോട്ടോ കോപ്പിയാണോ എന്നാണ്. അത്രയ്ക്ക് സാദൃശ്യം.
ഒരിക്കലും സിനിമയിലേക്ക് വരണമെന്നു ചിന്തിച്ച ആളായിരുന്നില്ല താനെന്ന് നടൻ നേരത്തേ പറഞ്ഞിട്ടുണ്ട്. രണ്ടാംവരവിൽ പൊലീസ് വേഷങ്ങളിലേക്ക് മാറിയതിനെക്കുറിച്ചും റഹ്മാൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ”മലയാളത്തിൽ ഡ്രീംസിലാണ് ആദ്യമായി പൊലീസ് വേഷം ചെയ്യുന്നത്. പിന്നീട് ബ്ലാക്കിൽ. അതിനുശേഷം മിക്ക ഭാഷകളിൽനിന്നും എന്നെ തേടി വന്നത് പൊലീസ് വേഷങ്ങളാണ്. നെഗറ്റീവ് റോളുകൾ സ്വീകരിച്ചതു ഇതുപോലെയാണ്. ഒരു സിനിമ പോലും ഇല്ലാതെ വീട്ടിലിരുന്ന സമയമുണ്ട്. അന്നാണ് ഇമേജ് നോക്കാതെ റോളുകൾ സ്വീകരിക്കാമെന്നു തീരുമാനിച്ചത്. കുറച്ചുവർഷം മുമ്പ് മകൾ അലീഷ ചോദിച്ചു, ‘ഡാഡി എന്താ വില്ലനാകുന്നത്, നായകനാകുന്നില്ലേ’ എന്ന്. മോളുടെ ആ വിഷമം മാറ്റാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ധ്രുവങ്ങൾ 16 റിലീസാകും വരെ.
Read More: 'എന്റെ ജെയ്‌സൺ മൊമോവ' ; പൃഥ്വിരാജിനെ കെട്ടിപ്പിടിച്ച് പ്രാർഥന ഇന്ദ്രജിത്
മക്കളുടെ അഭിനയ മോഹത്തെക്കുറിച്ചും റഹ്മാൻ പറഞ്ഞിരുന്നു. ”രണ്ടുപേർക്കും അഭിനയത്തിൽ താൽപര്യമുണ്ട്. റുഷ്ദ ഡിഗ്രി പൂർത്തിയാക്കി എംബിഎക്ക് ജോയിൻ ചെയ്യാൻ തയാറെടുക്കുകയാണ്. അലീഷ ഒമ്പതാം ക്ലാസിൽ. നല്ല റോളുകൾ വന്നാൽ തീർച്ചയായും അവർ സിനിമയിലെത്തും”. മമ്മൂട്ടിയുടെ മകനും റഹ്മാന്റെ മകളും നായികാനായകന്മാരായി സിനിമ വരുമോ എന്നു ചോദിച്ചപ്പോൾ ”എല്ലാം പ്ലാൻ ചെയ്യുന്നത് മുകളിലുളള ആളല്ലേ. അങ്ങനെ സംഭവിച്ചാൽ നല്ലതെന്നായിരുന്നു” മറുപടി. ദുൽഖറിന്റെ ഹാർഡ്കോർ ഫാനാണ് റുഷ്ദയെന്നും റഹ്മാൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.