പാത്തുവിന്റെ ചെറിയച്ഛൻ ; പൃഥ്വിരാജിനെ കെട്ടിപ്പിടിച്ച് പ്രാർഥന ഇന്ദ്രജിത്

പൃഥ്വിരാജിന് ഇപ്പോൾ അമേരിക്കൻ നടനായ ജെയ്‌സൺ മൊമോവയുമായി രൂപസാദൃശ്യമുണ്ടെന്ന കമന്റുകളുമായി മറ്റു പലരും എത്തി

Prithviraj, പൃഥ്വിരാജ്, Prarthana Indrajith, പ്രാർഥന ഇന്ദ്രജിത്, Indrajith, ഇന്ദ്രജിത്, Poornima, പൂർണിമ, Supriya, സുപ്രിയ, rare photo, അപൂർവ ചിത്രം, iemalayalam, ഐഇ മലയാളം

സിനിമയിലെ തിരക്കുകൾക്കിടയിലും കുടുംബ ബന്ധങ്ങൾക്കും സ്നേഹത്തിനും പ്രാധാന്യം നൽകുന്നവരാണ് സുകുമാന്റേയും മല്ലികയുടേയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും. കഴിഞ്ഞ ദിവസം ഇരുവരും കുടുംബസമേതം ഇന്ദ്രജിത്തിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. അതിന്റെ ചിത്രങ്ങൾ ഇന്ദ്രജിത്തും സുപ്രിയയും പൂർണിമയും പ്രാർഥനയും സോഷ്യൽ മീഡിയയിൽ പങ്കുച്ചിരുന്നു.

Read More: ഒരൊന്നൊന്നര കുടുംബ ചിത്രം; അല്ലിയില്ലാതെ എന്താഘോഷമെന്ന് ആരാധകർ

ഇതുകൂടാതെ പൃഥ്വിരാജിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന മറ്റു ചില ചിത്രങ്ങൾ കൂടി പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘എന്റെ ജെയ്‌സൺ മൊമോവയ്‌ക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് പ്രാർഥന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ പൃഥ്വിരാജിന് ഇപ്പോൾ അമേരിക്കൻ നടനായ ജെയ്‌സൺ മൊമോവയുമായി രൂപസാദൃശ്യമുണ്ടെന്ന കമന്റുകളുമായി മറ്റു പലരും എത്തി.

View this post on Instagram

With my Jason Momoa

A post shared by Prarthana Indrajith Sukumaran (@prarthanaindrajith) on

പ്രാർഥന പങ്കുവച്ച ചിത്രങ്ങൾക്കു താഴെ സ്നേഹമറിയിച്ച് സംവിധായകയും നടിയുമായ ഗീതു മോഹൻദാസും നർത്തകിയും നടിയുമായ സാനിയ ഇയ്യപ്പനുമെല്ലാം എത്തി.

മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ജ്യേഷ്ഠാനുജന്മാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരേയും പോലെ തന്നെ ഇവരുടെ കുടുംബത്തേയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ഇപ്പോൾ ഒരു നിർമാതാവ് കൂടിയാണ്. പൃഥ്വിയുടെ വിശേഷങ്ങളും മകളുടെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം സുപ്രിയ പങ്കുയ്ക്കാറുണ്ട്.

ഇനി ഇന്ദ്രജിത്തിന്റെ കുടുംബത്തിലേക്ക് വന്നാൽ ഇന്ദ്രജിത്തിനെ എത്ര ഇഷ്ടമാണോ അത്ര തന്നെ ഇഷ്ടമാണ് നടിയും ഭാര്യയുമായ പൂർണിമയേയും ആരാധകർക്ക്. പൂർണിമയും ഇടയ്ക്കിടെ വീട്ടു വിശേഷങ്ങളും തന്റെ വിശേഷങ്ങളും മക്കൾക്കൊപ്പമുള്ള​ ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. കൂടാതെ വിവാഹ ശേഷം അഭിനയം നിർത്തിയ പൂർണിമ 17 വർഷങ്ങൾക്കു ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചു വരവും നടത്തി.

View this post on Instagram

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

ഇടയ്ക്കിടെ കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പൂർണിമയും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു കുടുംബ ചിത്രം പങ്കുവച്ചിരുന്നു. ഇന്ദ്രജിത്തും പൂർണിമയും മക്കളായ പ്രാർഥന നക്ഷത്ര എന്നിവരും പൃഥ്വിരാജും സുപ്രിയയുമെല്ലാം ഉള്ള ഒരു ചിത്രം. എന്നാൽ ഫോട്ടോ കണ്ട എല്ലാവരും അന്വേഷിക്കുന്നത് അല്ലി മോളെയാണ്. എന്റെ കുട്ടു പെട്ടെന്ന് ഉറങ്ങിപ്പോയി എന്ന സുപ്രിയ പറഞ്ഞപ്പോൾ അല്ലിയെ കുറിച്ച് എന്റെ രസഗുള എന്നാണ് പൂർണിമ പറഞ്ഞത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prarthana indrajith hugs prithviraj new photos

Next Story
ബ്ലാക് ഗൗണിൽ റാംപിൽ തിളങ്ങി പ്രിയങ്ക ചോപ്രPriyanka Chopra, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com