മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ജ്യേഷ്ഠാനുജന്മാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരേയും പോലെ തന്നെ ഇവരുടെ കുടുംബത്തേയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ഇപ്പോൾ ഒരു നിർമാതാവ് കൂടിയാണ്. പൃഥ്വിയുടെ വിശേഷങ്ങളും മകളുടെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം സുപ്രിയ പങ്കുയ്ക്കാറുണ്ട്.
Read More: ‘എന്റെ ജെയ്സൺ മൊമോവ’ ; പൃഥ്വിരാജിനെ കെട്ടിപ്പിടിച്ച് പ്രാർഥന ഇന്ദ്രജിത്
ഇനി ഇന്ദ്രജിത്തിന്റെ കുടുംബത്തിലേക്ക് വന്നാൽ ഇന്ദ്രജിത്തിനെ എത്ര ഇഷ്ടമാണോ അത്ര തന്നെ ഇഷ്ടമാണ് നടിയും ഭാര്യയുമായ പൂർണിമയേയും ആരാധകർക്ക്. പൂർണിമയും ഇടയ്ക്കിടെ വീട്ടു വിശേഷങ്ങളും തന്റെ വിശേഷങ്ങളും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. കൂടാതെ വിവാഹ ശേഷം അഭിനയം നിർത്തിയ പൂർണിമ 17 വർഷങ്ങൾക്കു ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചു വരവും നടത്തി.
ഇടയ്ക്കിടെ കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പൂർണിമ ഇക്കുറി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു കുടുംബ ചിത്രമാണ്. ഇന്ദ്രജിത്തും പൂർണിമയും മക്കളായ പ്രാർഥന നക്ഷത്ര എന്നിവരും പൃഥ്വിരാജും സുപ്രിയയുമെല്ലാം ഉള്ള ഒരു ചിത്രം. എന്നാൽ ഫോട്ടോ കണ്ട എല്ലാവരും അന്വേഷിക്കുന്നത് അല്ലി മോളെയാണ്. എന്റെ കുട്ടു പെട്ടെന്ന് ഉറങ്ങിപ്പോയി എന്ന സുപ്രിയ പറഞ്ഞപ്പോൾ അല്ലിയെ കുറിച്ച് എന്റെ രസഗുള എന്നാണ് പൂർണിമ പറഞ്ഞത്.
കഴിഞ്ഞ ദിവസം സുകുമാരന്റേയും മല്ലികാ സുകുമാരന്റേയും ഒരു പഴയകാല ചിത്രവും പൂർണിമ പങ്കുവച്ചിരുന്നു. അമ്മേ, നിങ്ങളെന്തു സുന്ദരിയാണ് എന്ന അടിക്കുറിപ്പോടെയായിരുന്നു പൂർണിമ ചിത്രം പങ്കുവച്ചത്.
വർഷങ്ങൾക്കു മുൻപുള്ള ഒരു ചിത്രമാണ് പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മുടിയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്ന മല്ലിക, തൊട്ടടുത്തിരുന്ന് കുശലം പറയുന്ന സുകുമാരൻ എന്നിവരാണ് ചിത്രത്തിലുള്ളത്. വളരെ സുന്ദരിയായാണ് മല്ലികയെ ചിത്രത്തിൽ കാണുന്നത്. അമ്മ എത്ര സുന്ദരിയാണെന്ന് ചിത്രം പങ്കുവച്ച് പൂർണിമ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നു. മല്ലിക സുകുമാരനെ മെൻഷൻ ചെയ്താണ് പൂർണിമ പോസ്റ്റിട്ടത്.
ചിത്രത്തിനു താഴെ രസകരമായ കമന്റുകളുമായി നിരവധി പേർ എത്തിയിരുന്നു. മരുമകൾ അമ്മായിയമ്മയെ സോപ്പിടുന്നതാണെന്നാണ് പലരും തമാശരൂപേണ കമന്റ് ചെയ്തിരുന്നു.