/indian-express-malayalam/media/media_files/CHz5phIziBGYaGZRl5Lp.jpg)
Lal Salaam OTT Release
Lal Salaam OTT Release Date, Platform: ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രമാണ് രജനികാന്ത് ലോങ് കാമിയോ റോളിലെത്തിയ 'ലാൽ സലാം.' സ്പോർട്സ് ഡ്രാമാ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തിയേറ്ററിലെത്തിയത്. റിലീസായി ഏറെ കാലത്തിനു ശേഷം ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
വിഷ്ണു വിശാൽ വിക്രാന്ത് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ജതീയ അടിച്ചമർത്തലുകളും മതവിവേചനങ്ങളും ചർച്ച ചെയ്ത ചിത്രം തിയേറ്ററിൽ കാര്യമായ പ്രകടനം കാഴ്ചവച്ചില്ല. 4.30 കോടി രൂപ മാത്രമാണ് ലാൽ സലാം ഓപ്പണിങ്ങ് കളക്ഷൻ നേടിയത്.
Also Read:ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
സൂപ്പർ ഹിറ്റ് ചിത്രമായ ജയിലറിനു ശേഷം തിയേറ്ററിലെത്തിയ രജനീകാന്ത് ചിത്രമായതുകൊണ്ടുതന്നെ വലിയ പ്രതിക്ഷയിലായിരുന്നു ആരാധകർ. സെന്തിൽ, ജീവിത, കെ.എസ് രവികുമാർ, തമ്പി രാമയ്യ, നിരോഷ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ, ആകാശ് സഹാനി, പോസ്റ്റർ നന്ദകുമാർ, പോണ്ടി രവി, അമിത് തിവാരി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Also Read: ഹിറ്റ് 3 ഒടിടിയിലെത്തി, നാനിയുടെ ബ്ലോക്ബസ്റ്റർ ചിത്രം എവിടെ കാണാം?
ലാൽസലാം ഒടിടി: Lal Salaam OTT
സൺ എൻഎക്‌സ്‌ടിയിലൂടെ (Sun NXT) ജൂൺ ആറു മുതൽ ലാൽസലാം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
Read More:'ഇടക്കു വരും ഇൻസ്റ്റ കത്തിക്കും തിരിച്ചു പോകും;' മമ്മൂട്ടിയുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us