scorecardresearch

HIT 3 OTT: ഹിറ്റ് 3 ഒടിടിയിലെത്തി, നാനിയുടെ ബ്ലോക്ബസ്റ്റർ ചിത്രം എവിടെ കാണാം?

HIT: The Third Case OTT Release: വയലൻസിനും ആക്ഷനും കൂടുതൽ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് ഹിറ്റ് 3

HIT: The Third Case OTT Release: വയലൻസിനും ആക്ഷനും കൂടുതൽ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് ഹിറ്റ് 3

author-image
Entertainment Desk
New Update
Hit 3 Ott, Netflix

Hit 3 OTT

HIT: The Third Case OTT Release Platform: സൂപ്പർഹിറ്റ് വിജയമായി മാറിയ ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാമത് ചിത്രമായ 'ഹിറ്റ് 3' മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടിയത്. സൂപ്പർഹിറ്റ് വിജയമാണ് ചിത്രം ബോക്സ് ഓഫീസിലും സ്വന്തമാക്കിയത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

Advertisment

തെലുങ്ക് സൂപ്പര്‍താരം നാനി ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. നാനിയുടെ 32-ാമത് ചിത്രമാണ് ഹിറ്റ് 3. അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നാനി എത്തുന്നത്. ഫ്രാഞ്ചൈസിയിലെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വയലൻസിനും ആക്ഷനും കൂടുതൽ പ്രാധാന്യം നൽകിയാണ് മുന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്.

Also Read: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

കെജിഎഫിലൂടെ ശ്രദ്ധനേടിയ ശ്രീനിധി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം റിലീസു ചെയ്തത്. ചിത്രത്തിന്റെ നാലാം ഭാഗമുണ്ടാകുമെന്ന സൂചനകൾ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

HIT: The Third Case OTT: ഹിറ്റ് 3 ഒടിടി

നെറ്റ്ഫ്ലിക്ലിലൂടെയാണ് ഹിറ്റ് 3 ഒടിടിയിലെത്തിയിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.

Advertisment

Read More: 'ഇടക്കു വരും ഇൻസ്റ്റ കത്തിക്കും തിരിച്ചു പോകും;' മമ്മൂട്ടിയുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ

Netflix OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: