/indian-express-malayalam/media/media_files/uploads/2020/04/unnimaya-izahak.jpg)
മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാളാണ് ഇന്ന്. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന് പേരുനൽകുകയായിരുന്നു ചാക്കോച്ചനും പ്രിയയും. ചാക്കോച്ചന്റെ ഇസുവിന് പിറന്നാൾ ആശംസകളുമായി നിരവധി താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്.
Read More: ദാസ് അങ്കിളിനെ 'പോടാ' എന്ന് വിളിക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടു; മഞ്ജരി പറയുന്നു
നടി ഉണ്ണിമായയും ഇസുവിന് പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്. ഉണ്ണിമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും കുറിപ്പും ഏറെ രസകരമാണ്. "എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ടിന് ഒരു വയസാവുന്നു. എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ടിന് ഒരു വയസാവുന്നു. എന്റെ പൊന്നുബേബി ഇസകുട്ടന് പിറന്നാൾ ആശംസകൾ. നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഡാഡിബോയ് ചാക്കോച്ചനും മമ്മിഗേൾ പ്രിയകൊച്ചിനും ആശംസകൾ," ," ഉണ്ണിമായ പറയുന്നു.
View this post on InstagramA post shared by Unnimaya Prasad (@unnimango) on
Read More: ഈ വാക്കുകൾക്കായി ഏറെ കാത്തിരുന്നിട്ടുണ്ട്; വികാരാധീനനായി കുഞ്ചാക്കോ ബോബൻ
പ്രിയയും മകന്റെ ചിത്രം പ്രിയ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. ഒരു ടോയ് കാറിൽ താടിക്ക് കൈയും കൊടുത്ത് ചിരിച്ചിരിക്കുന്ന മിടുക്കൻ ഇസു. നിരവധി പേരാണ് ചിത്രത്തിന് താഴെ ഇസുവിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.
നടിയും ടെലിവിഷൻ അവതാരകയുമായ പേളി മാണിയും ഇസുവിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. മകന്‍ ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്. ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്.
‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” പ്രിയ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us