scorecardresearch

ഉത്സവപറമ്പിൽ 'പാമ്പ്' ഡാൻസുമായി ചാക്കോച്ചൻ; നല്ല കിണ്ണം കാച്ചിയ സ്റ്റെപ്പെന്ന് ആരാധകർ

ദേവദൂതർ പാടിയെന്ന എവർഗ്രീൻ ഗാനത്തിന് താളം പിടിച്ച് ഡാൻസ് ചെയ്യുകയാണ് ചാക്കോച്ചൻ

ദേവദൂതർ പാടിയെന്ന എവർഗ്രീൻ ഗാനത്തിന് താളം പിടിച്ച് ഡാൻസ് ചെയ്യുകയാണ് ചാക്കോച്ചൻ

author-image
Entertainment Desk
New Update
Chackochan, Kunchacko Boban viral dance Devadoothar Paadi song video , Nna Thaan Case Kodu film

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ഗാനം റിലീസായി. കാതോട് കാതോരത്തിലെ 'ദേവദൂതർ പാടി' എന്ന ഗാനം പുനർജ്ജനിക്കുകയാണ് ചിത്രത്തിൽ.

Advertisment

വേറിട്ട രൂപഭാവങ്ങളും റോക്ക് ഡാൻസുമായി സ്ക്രീനിൽ നിറയുന്ന ചാക്കോച്ചനാണ് ഈ വീഡിയോയിലെ താരം. പെരുന്നാൾ ആഘോഷവേദിയിൽ ഒരുകൂട്ടം ഗായകർ ദേവദൂതർ പാടിയെന്ന എവർഗ്രീൻ ഗാനം തകർത്തു പാടുമ്പോൾ, ആൾക്കൂട്ടത്തിനിടയിൽ പാട്ടിൽ ലയിച്ച് അർമാദിക്കുന്ന നായകനായാണ് ചാക്കോച്ചൻ പാട്ടുരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ചാക്കോച്ചന്റെ ഡാൻസ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. 'എന്ത് സ്റ്റൈലായി ഡാൻസ് കളിക്കുന്ന മനുഷ്യനാ, ഇതിപ്പോ അഴിഞ്ഞാടുന്നു', 'ഉത്സവപറമ്പുകളിൽ കാണുന്ന സ്ഥിരം അൽ പാമ്പ് ഡാൻസ്, ചാക്കോച്ചൻ പൊളിച്ചു', 'ചാക്കോച്ചന്റെ ഡാൻസ് കണ്ടപ്പോൾ പണ്ട് തെയ്യപ്പറമ്പിൽ ഗാനമേള നടക്കുമ്പോൾ ഇതുപോലെയുള്ള ഒരാൾ ഉണ്ടാകും. പെട്ടെന്ന് അതാണ് ഓർമവന്നത്', 'നല്ല പൊളി വൈബ് പാട്ട്' എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Advertisment

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സംവിധായകൻ രതീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്, ആഗസ്റ്റ് 11നാണ് ചിത്രം റിലീസിനെത്തുന്നത്.

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: