/indian-express-malayalam/media/media_files/uploads/2020/11/kunchacko-boban-Nayanthara.jpg)
നിവിൻ പോളിയെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ ഒരുക്കിയ ‘ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്കെത്തുന്ന 'നിഴൽ' എന്ന ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചു. മിഥുൻ മാനുവൽ തോമസിന്റെ ‘അഞ്ചാംപാതിര’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ത്രില്ലർ ചിത്രത്തിലെ മുഖ്യ കഥാപാത്രമായാണ് നയൻസ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആണ്.
Read More: നയന്‍താരയെ 'സ്റ്റൈല്‍' ചെയ്യുമ്പോള്‍; അനു വര്‍ദ്ധന്‍ അഭിമുഖം
ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ചാക്കോച്ചൻ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ ആരാധകരുടെ രസകരമായ കമന്റുകളാണ് നിറയുന്നത്. ചാക്കോച്ചനും ഭാര്യ പ്രിയയും മകൻ ഇസഹാക്കും നയൻസിനൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ നയൻതാരയാണ് ഇസഹാക്കിനെ എടുത്തിരിക്കുന്നത്. ചാക്കോച്ചനും നയൻസിനും ഇടയിൽ പ്രിയയും. ഇത് കണ്ട് ഒരാളുടെ വക കമന്റ് ഇങ്ങനെ "പ്രിയ ഇടയിൽ കയറി ഒരൊറ്റ നിൽപ്പായിരുന്നു." മറ്റൊരാളുടെ കമന്റ്, ഇസുവിനെ നോക്കാൻ നയൻതാരയെ വച്ച ചാക്കോച്ചൻ മാസാണ് എന്ന്. ചാക്കോച്ചന്റെ മെലിഞ്ഞ രൂപം കണ്ട് സങ്കടപ്പെടുന്നവരും ഉണ്ട്.
Posted by Kunchacko Boban on Monday, 23 November 2020
നിഴലിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
Never missing a chance for a laugh!!!!
#NIZHALMOVIEPosted by Kunchacko Boban on Sunday, 22 November 2020
എസ്. സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.
ദീപക് ഡി മേനോന്‍ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിങ്, നാരായണ ഭട്ടതിരി- ടൈറ്റില്‍ ഡിസൈൻ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍.
Read More: അങ്ങനെയവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ; ചാക്കോച്ചൻ-നയൻതാര ചിത്രത്തിന് പിഷാരടിയുടെ ക്യാപ്ഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.