അങ്ങനെയവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ; ചാക്കോച്ചൻ-നയൻതാര ചിത്രത്തിന് പിഷാരടിയുടെ ക്യാപ്ഷൻ

ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് അനുശ്രീ എന്നിവരെല്ലാം പിഷാരടിയുടെ ക്യാപ്ഷൻ കണ്ട് ചിരിയടക്കാനാകാതെ നിൽക്കുകയാണ്

ramesh pisharody, രമേഷ് പിഷാരടി, നിഴല്‍,കുഞ്ചാക്കോ ബോബന്‍,നയന്‍താര,Nizhal,Nizhal Movie,Kunchacko Boban,Nayanthara

നിവിൻ പോളിയെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ ഒരുക്കിയ ‘ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. മിഥുൻ മാനുവൽ തോമസിന്റെ ‘അഞ്ചാംപാതിര’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ത്രില്ലർ ചിത്രത്തിലെ മുഖ്യ കഥാപാത്രമായാണ് നയൻസ് എത്തുന്നത്. നിഴൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആണ്.

Read More: കഥാപാത്രത്തോട് അഭിനേതാവ് പൂർണമായും യോജിക്കണം എന്നില്ല: കനി കുസൃതി

ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് രസകരമായ ഒരു ക്യാപ്ഷനാണ് രമേഷ് പിഷാരടി ഷെയർ ചെയ്തിരിക്കുന്നത്.

“ഒരു വശത്ത് ചാക്കോച്ചൻ മറുവശത്ത് നയൻതാര
ചാക്കോച്ചൻ നയൻതാര, നയൻതാര ചാക്കോച്ചൻ
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ ഒന്നിക്കുകയാണ്….” എന്നാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് പിഷാരടി നൽകിയ ക്യാപ്ഷൻ.

ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് അനുശ്രീ എന്നിവരെല്ലാം പിഷാരടിയുടെ ക്യാപ്ഷൻ കണ്ട് ചിരിയടക്കാനാകാതെ നിൽക്കുകയാണ്.

എസ്. സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.

ദീപക് ഡി മേനോന്‍ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിങ്, നാരായണ ഭട്ടതിരി- ടൈറ്റില്‍ ഡിസൈൻ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban nayanthara new movie nizhal ramesh pisharodys caption

Next Story
കഥാപാത്രത്തോട് അഭിനേതാവ് പൂർണമായും യോജിക്കണം എന്നില്ല: കനി കുസൃതിKani kusruti, Biryaani malayalam movie, Biryaani kerala film awards, sunday eye, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com