/indian-express-malayalam/media/media_files/uploads/2019/02/soubin-.jpg)
"സൗബിൻ എന്നു പറഞ്ഞാൽ തന്നെ എന്റർടെയ്മെന്റാണ്. വളരെ നല്ല നടൻ ഒപ്പം എല്ലാ സമയവും സെറ്റിൽ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടിരിക്കുംസൗബിൻ എന്നു പറഞ്ഞാൽ തന്നെ എന്റർടെയ്മെന്റാണ്. വളരെ നല്ല നടൻ ഒപ്പം എല്ലാ സമയവും സെറ്റിൽ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടിരിക്കും. നല്ല സ്പിരിറ്റ്, നല്ല എനർജി, നിറയെ ചിരി," സൗബിനെ കുറിച്ച് പറയുന്നത് മറ്റാരുമല്ല, 'കുമ്പളങ്ങി നൈറ്റ്സി'ലെ നൈലയായെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന ജാസ്മിൻ മെറ്റീവിയർ പറയുന്നു. അമേരിക്കയിലെ ബ്രുക്‌ലിൻ ന്യൂയോർക്ക് സ്വദേശിയാണ് ജാസ്മിൻ. മോഡലായ ജാസ്മിന്റെ ആദ്യസിനിമയാണ് 'കുമ്പളങ്ങി നൈറ്റ്സ്'.
തന്റെ ആദ്യചിത്രവും കഥാപാത്രവും ഏറെ സ്വീകരിക്കപ്പെട്ട സന്തോഷത്തിലും കുമ്പളങ്ങിയേയും നാട്ടിലെ സംസ്കാരത്തെയും സാധാരണക്കാരായ ആളുകളെയും അടുത്തു മനസ്സിലാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജാസ്മിൻ. "അമേരിക്കയിൽ വച്ച് ഞാൻ ചെയ്യാത്ത ഒരുപാട് രസകരമായ കാര്യങ്ങൾ എനിക്കിവിടെ ചെയ്യാൻ കഴിഞ്ഞു," എന്നാണ് തന്റെ 'കുമ്പളങ്ങി' അനുഭവങ്ങളെ ജാസ്മിൻ വിലയിരുത്തുന്നത്.
ഫ്രഞ്ച് ആന്റ് ഏഷ്യൻ ബാക്ക് ഗ്രൗണ്ടിൽ നിന്നും വരുന്ന ജാസ്മിന്റെ അച്ഛൻ ഏഷ്യനാണ്. നിരവധി ഷോർട്ട് ഫിലിമുകളിൽ മുൻപ് അഭിനയിച്ചിട്ടുണ്ടെങ്കിലും കുമ്പളങ്ങി നൈറ്റ്സ് തനിക്ക് തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു എന്നാണ് ജാസ്മിൻ പറയുന്നത്. കരുത്തയായ ഒരു കഥാപാത്രത്തെ തന്നെ ആദ്യചിത്രത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിലും ജാസ്മിൻ സന്തോഷവതിയാണ്. " നൈല വളരെ കരുത്തയായ ചെറുപ്പക്കാരിയാണ്. ലോകം കാണാൻ ഇഷ്ടപ്പെടുന്ന സംതൃപ്തയായ പെണ്ണ്. ഹൃദയം പറയുന്നതെന്തോ അത് ഫോളോ ചെയ്യുന്ന പെണ്ണ്. വളരെ സിമ്പിളാണ്. ഞാൻ കുറേക്കൂടി ഓവർ ദ ടോപ്പ് ആണ്," തന്റെ കഥാപാത്രത്തെ കുറിച്ച് ജാസ്മിൻ പറയുന്നതിങ്ങനെ.
Read more: കുമ്പളങ്ങിയിലെ പെണ്ണുങ്ങൾ സൂപ്പറാ!
ആദ്യചിത്രത്തിൽ തന്നെ വളരെ കംഫർട്ടബിൾ ആക്കി നിർത്തി, ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' സംഘാംഗങ്ങളോടും നിറഞ്ഞ സ്നേഹവും നന്ദിയുമാണ് ജാസ്മിന് പറയാനുള്ളത്. ഫഹദ് ഏറെ അതിശയിപ്പിക്കുന്ന നടനാണ് എന്നാണ് ജാസ്മിന്റെ വിലയിരുത്തൽ. "ആദ്യം ഫഹദ് വളരെ നിശബ്ദനായിരുന്നു. ഞങ്ങൾ തമ്മിൽ വഴക്ക് ഇടുന്ന ഒരു സീനുണ്ട്. ആ സീനിൽ പെട്ടെന്ന് വളരെ ക്രേസിയായ ശബ്ദത്തിലൊക്കെ സംസാരിക്കാൻ തുടങ്ങി. ഞാനാണെങ്കിൽ അയ്യോ എന്നെക്കൊണ്ട് ഇതൊന്നും ചലഞ്ച് ചെയ്ത് നിൽക്കാൻ പറ്റില്ല, മര്യാദയ്ക്ക് എങ്ങനെയെങ്കിലും ചെയ്തു തീർത്താൽ മതിയെന്ന മട്ടിലും. വളരെ എളിമയുളള ഒരാളാണ് ഫഹദ്. അതിശയിപ്പിക്കുന്ന നടൻ, ആ കഥാപാത്രമായി അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. തീരെ ശാന്തനായ, അഭിനയത്തെപ്പറ്റി ഏറെ അറിവുള്ള അദ്ദേഹത്തോട് എനിക്കൊരുപാട് ബഹുമാനം തോന്നുന്നു."
സിനിമയിൽ തന്റെ ബോയ് ഫ്രണ്ടായി എന്തുന്ന ഭാസി സിനിമയിൽ ഒന്നും തന്നെ മിണ്ടുന്നില്ലെങ്കിലും സിനിമയുടെ ചിത്രീകരണസമയത്ത് ഏറെ സഹായിച്ചിരുന്നുവെന്നും ജാസ്മിൻ പറയുന്നു. " എനിക്ക് ഭാഷ അറിയില്ലാത്തതുകൊണ്ട് വളരെ കൃത്യമായി പല സീനും എനിക്ക് മനസ്സിലാകുന്നരീതിയിൽ കൃത്യമായി ബ്രേക്ക്ഡൗൺ ചെയ്ത് പറഞ്ഞു തന്നത് ഭാസിയാണ്. വളരെ നല്ല വ്യക്തിയാണ്. ഷെയ്നും അതെ. ഷെയ്ൻ വളരെ രസികനാണ്. സെറ്റിലെപ്പോഴും വളരെ സന്തോഷവാനായിരിക്കും. ഷെയിൻ ഉള്ളപ്പോൾ സെറ്റിൽ എല്ലാവരും അറിയും, ഷെയിൻ അവിടെ ഉണ്ടെന്ന്. ഒരു സ്വീറ്റ് ഹാർട്ടാണ്."
Read more: Kumbalangi Nights Review: പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി 'കുമ്പളങ്ങി' ബ്രദേഴ്സ്
വളരെ ശാന്തയും സന്തോഷവതിയുമായ പെൺകുട്ടി എന്നാണ് 'കുമ്പളങ്ങി നൈറ്റ്സി'ലെ നായികയായ അന്ന ബെന്നിനെ കുറിച്ച് ജാസ്മിന്റെ വിലയിരുത്തൽ. "ഞാനിവിടെ വന്നിട്ട് ഒരിക്കൽപോലും അവളെ സങ്കടപ്പെട്ട് കണ്ടിട്ടില്ല. എപ്പോഴും സന്തോഷിക്കുന്ന സഹായം ചെയ്യാൻ തയ്യാറായ നിഷ്കളങ്കയാണ് അന്ന," ജാസ്മിൻ കൂട്ടിച്ചേർക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us