scorecardresearch

ആവറേജ് സിനിമകളെ പുകഴ്ത്തി പറയാൻ ആളുകൾക്ക് പണം നൽകിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി കരൺ ജോഹർ

ശരാശരി സിനിമകളെ ബോക്സ് ഓഫീസിൽ ഹിറ്റാക്കി മാറ്റാൻ തനിക്ക് പലപ്പോഴും ക്രിയേറ്റീവ് രീതികൾ ഉപയോഗിക്കേണ്ടിവന്നുവെന്നും ആളുകൾക്ക് പണം നൽകുന്നത് അത്തരത്തിലുള്ള ഒരു തന്ത്രമാണെന്നും കരൺ.

ശരാശരി സിനിമകളെ ബോക്സ് ഓഫീസിൽ ഹിറ്റാക്കി മാറ്റാൻ തനിക്ക് പലപ്പോഴും ക്രിയേറ്റീവ് രീതികൾ ഉപയോഗിക്കേണ്ടിവന്നുവെന്നും ആളുകൾക്ക് പണം നൽകുന്നത് അത്തരത്തിലുള്ള ഒരു തന്ത്രമാണെന്നും കരൺ.

author-image
Entertainment Desk
New Update
Karan Johar

തന്റെ സിനിമകളെ കുറിച്ചുള്ള പ്രതികരണങ്ങൾ പലതും വളച്ചൊടിച്ചതാണെന്ന് തുറന്നു പറഞ്ഞ് കരൺ ജോഹർ. ഒരു നിർമ്മാതാവ് എന്ന നിലയിൽ, തന്റെ സിനിമകളെക്കുറിച്ചുള്ള ധാരണ മാറ്റാൻ, സിനിമയെ കുറിച്ച് നല്ലതു പറയാൻ ആളുകൾക്ക് പണം നൽകിയിരുന്നെന്നും കരൺ  വെളിപ്പെടുത്തി. ശരാശരി സിനിമകളെ ബോക്സ് ഓഫീസിൽ ഹിറ്റാക്കി മാറ്റാൻ തനിക്ക് പലപ്പോഴും ക്രിയേറ്റീവ് രീതികൾ ഉപയോഗിക്കേണ്ടിവന്നുവെന്നും ആളുകൾക്ക് പണം നൽകുന്നത് അത്തരത്തിലുള്ള ഒരു തന്ത്രമാണെന്നും കരൺ പറയുന്നു. 

Advertisment

ഗലാറ്റ പ്ലസ് റൗണ്ട് ടേബിൾ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കരണിന്റെ ഈ തുറന്നുപറച്ചിൽ.  “നിങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും, സിനിമകളെ വിമർശിക്കുന്നവർ പലപ്പോഴും ഏറ്റവും സെൻസേഷണൽ കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.  ആ തുറന്നു പറച്ചിലുകൾ യഥാർത്ഥ പ്രേക്ഷകർ വഴുതി പോവാൻ കാരണമാവുന്നു. ചിലർ വൈറലാകാൻ വേണ്ടിയാണ് സിനിമയെ കുറിച്ചുള്ള പ്രതികരണങ്ങൾ  ഉറക്കെ പറയുന്നത്."

“എന്നാൽ ചിലപ്പോൾ, പിആർ എന്ന നിലയിൽ ഞങ്ങളും സിനിമയെ പ്രശംസിക്കാൻ ആളുകളെ നിയോഗിക്കാറുണ്ട്. ചിലപ്പോൾ നിങ്ങളും ഒരു അടയാളം ഉണ്ടാക്കാൻ പാടുപെടുകയാണ്. ഒരു നിർമ്മാതാവെന്ന നിലയിൽ, നിങ്ങളുടെ സിനിമ കൂടുതൽ ആളുകളിലേക്ക് എത്താൻ നിങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. അതിനാൽ, ഞാൻ വിമർശനങ്ങളെ വിമർശിച്ചേക്കാം, അവർ ഒരു സിനിമയെ പുകഴ്ത്തുമ്പോൾ ഞാനും അവരെ പിന്തുണക്കും.  ഓരോ സിനിമയിലും ഞാൻ മാറും. ചില സിനിമകൾ സ്വയം പ്രവർത്തിക്കുന്നു, അതിനാൽ എനിക്ക് അവിടെ നിശബ്ദത പാലിക്കാൻ കഴിയും. ചില സിനിമകൾ ശരാശരിയാണ്, അതിനാൽ അവ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ മികച്ചതാണെന്ന ധാരണ നമുക്ക് നൽകേണ്ടതുണ്ട്."

ഒരു സിനിമ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, തനിക്ക് കൂടുതൽ പബ്ലിസിറ്റി ആവശ്യമില്ലാത്തതിനാൽ അഭിമുഖങ്ങൾ നൽകാതെ വീട്ടിൽ ഇരിക്കാമെന്നും കരൺ പറയുന്നു.  "നിങ്ങൾ പോരാടേണ്ടത് ശരാശരി സിനിമകൾക്കു വേണ്ടിയാണ്, ചുറ്റും ഒരു പ്രഭാവലയവും ഊർജ്ജവും സൃഷ്ടിക്കേണ്ടതുണ്ട്... ഇത് വളരെ രസകരമായൊരു വ്യായാമമാണ്."

Advertisment

2023ൽ തിയേറ്ററുകളിലെത്തിയ കരൺ ചിത്രം 'റോക്കി ആൻഡ് റാണി കി പ്രേം കഹാനി' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 350 കോടി രൂപ നേടി.

Read More Entertainment Stories Here

Karan Johar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: