scorecardresearch

ഇഷ്ടത്തോടെ ചെയ്തതല്ല ആ ചിത്രം, കയ്യിൽ അഞ്ചു പൈസ ഇല്ലാത്ത അവസ്ഥയിൽ ചെയ്തുപോയതാണ്, ലഭിച്ച പ്രതിഫലം 70,000: വെളിപ്പെടുത്തി കനി

ഒരു വർക്കുമില്ലാതെ, കയ്യിൽ അഞ്ചു പൈസയില്ലാതെ ഇരിക്കുമ്പോഴാണ് ആ സ്ക്രിപ്റ്റുമായി സംവിധായകൻ വരുന്നത്. സ്ക്രിപ്റ്റ് വായിച്ചപ്പോഴേ ഞാൻ പറഞ്ഞു, എനിക്കിതിൽ പലതിനോടും വിയോജിപ്പുകളുണ്ട്, രാഷ്ട്രീയപരമായും എസ്തെറ്റിക്കലിയുമൊക്കെ ഇതിൽ പ്രശ്നങ്ങളുണ്ട്.

ഒരു വർക്കുമില്ലാതെ, കയ്യിൽ അഞ്ചു പൈസയില്ലാതെ ഇരിക്കുമ്പോഴാണ് ആ സ്ക്രിപ്റ്റുമായി സംവിധായകൻ വരുന്നത്. സ്ക്രിപ്റ്റ് വായിച്ചപ്പോഴേ ഞാൻ പറഞ്ഞു, എനിക്കിതിൽ പലതിനോടും വിയോജിപ്പുകളുണ്ട്, രാഷ്ട്രീയപരമായും എസ്തെറ്റിക്കലിയുമൊക്കെ ഇതിൽ പ്രശ്നങ്ങളുണ്ട്.

author-image
Entertainment Desk
New Update
Kani Kusruti Biriyani Film

കാൻ ഫിലിം ഫെസ്റ്റിവലിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ കനി കുസൃതിക്ക് എതിരെ ബിരിയാണി സിനിമയിലെ രാഷ്ട്രീയത്തെ ചോദ്യം ചെയ്ത് നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗതതെത്തിയത്.  ഇസ്ലാമോഫോബിയ ഉള്ള ചിത്രത്തിൽ അഭിനയിച്ച കനിയാണോ പാലസ്തീനു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് എന്നായിരുന്നു വിമർശകരുടെ ചോദ്യം. 

Advertisment

ബിരിയാണിയിൽ അഭിനയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് കനി തുറന്നു സംസാരിക്കുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഒരു വർക്കുമില്ലാതെ, കയ്യിൽ അഞ്ചു പൈസയില്ലാതെ ഇരിക്കുമ്പോഴാണ് ആ സ്ക്രിപ്റ്റുമായി സംവിധായകൻ സജിൻ വരുന്നത്. സ്ക്രിപ്റ്റ് വായിച്ചപ്പോഴേ ഞാൻ പറഞ്ഞു, എനിക്കിതിൽ പലതിനോടും വിയോജിപ്പുകളുണ്ട്, രാഷ്ട്രീയപരമായും എസ്തെറ്റിക്കലിയുമൊക്കെ ഇതിൽ പ്രശ്നങ്ങളുണ്ട്.  അതുകൊണ്ടു എനിക്ക് ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല. സജിൻ വേറെ നടിമാരെ നോക്കൂ, ആരെയും കിട്ടിയില്ല എന്നുണ്ടെങ്കിൽ മാത്രം ഞാൻ ചെയ്യാം, അതു തന്നെ എനിക്കു പൈസയുടെ ആവശ്യമുള്ളതുകൊണ്ടാണ്. എനിക്കു മനസ്സുകൊണ്ടു ആ ചിത്രം ചെയ്യാൻ താൽപ്പര്യമില്ലായിരുന്നു. "

"സജിൻ മുസ്ലീം പിന്നോക്ക സമുദായത്തിൽ നിന്നു വരുന്ന ആളാണ്.  അതു സജിന്റെ കഥയാണ്, എനിക്കത് പറയാൻ അവകാശമില്ലേ എന്നു സജിൻ ചോദിച്ചു. ആ രീതിയിൽ പറഞ്ഞാൽ ഉണ്ട്,  പക്ഷേ എനിക്കപ്പോഴും അതു വേണ്ടെന്നു തീരുമാനിക്കാമല്ലോ എന്നു ഞാൻ പറഞ്ഞു. നിങ്ങൾ വേറെയാരെങ്കിലും നോക്കൂ എന്നു തന്നെയാണ് ഞാൻ സജിനോട് പറഞ്ഞത്. ഞാൻ വേണ്ടെന്നു വച്ച സിനിമയാണത്."

"രണ്ടു മാസത്തോളം സജിൻ വേറെ പല നടിമാരെയും നോക്കി. ആരും പക്ഷേ തയ്യാറായില്ല. രാഷ്ട്രീയപ്രശ്നം കൊണ്ടല്ല അവരാരും ചെയ്യാൻ തയ്യാറാവാതിരുന്നത്, അതിൽ നഗ്നരംഗങ്ങൾ  ഉള്ളതുകൊണ്ടും മറ്റുമായിരുന്നു.  ചിലർക്ക് ചെയ്യാനുള്ള ആ​ഗ്രഹം ഉണ്ടായിരുന്നെങ്കിലും സജിന് അവരുടെ അഭിനയം ഇഷ്ടമായി. ഒടുവിൽ സജിൻ വീണ്ടും എന്റെയടുത്ത് വന്നു."

Advertisment

"എനിക്ക് ഇഷ്ടമില്ലാത്ത, ഒരു തരത്തിലും ഭാഗമാവാൻ ആഗ്രഹമില്ലാത്ത സിനിമയാണിത്. പക്ഷേ എന്റെ കയ്യിൽ അഞ്ചു പൈസയില്ലാതെ ഇരിക്കുകയാണ്. 70,000 രൂപയാണ് ആ ചിത്രത്തിനു  പ്രതിഫലം തന്നത്. അതെന്നെ സംബന്ധിച്ച് വലിയ രൂപയായിരുന്നു, കാരണം അപ്പോൾ എന്റെ അക്കൗണ്ടിൽ മൂവായിരം രൂപയോ മറ്റോ ഉള്ളൂ. 70,000 രൂപ കിട്ടിയാൽ അത്രയും നല്ല കാര്യം എന്നാണ് ഞാൻ വിചാരിച്ചത്. അങ്ങനെയാണ് അതു ചെയ്യുന്നത്."

"ആ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ കൂട്ടുകാരിയെ വിളിച്ച് സങ്കടം പറഞ്ഞ് കരയും. ബിരിയാണി എന്ന ചിത്രത്തിന്റെ കാര്യത്തിൽ മാത്രമല്ലാട്ടോ, പല സിനിമകളും ചെയ്യേണ്ടി വന്നതിൽ ഞാൻ കരഞ്ഞിട്ടുണ്ട്. നമ്മൾക്ക് ഓകെയല്ലെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യേണ്ടി വരുമ്പോഴുള്ള കുത്തലില്ലേ. ഞാൻ കോക്ടെയിലിൽ അഭിനയിച്ചപ്പോൾ അതിൽ സെക്സ് വർക്കേസിനെ കാണിച്ചത് ശരിയായില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും സെക്സ് വർക്കേഴ്സിന്റെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചവരാണ്. എനിക്കൊരുപാട് പേരെ നേരിട്ട് അറിയാം. പക്ഷെ ചെറിയ കഥാപാത്രമായതിനാൽ ആളുകൾ അതിനെ വിമർശിച്ചിട്ടുണ്ടാകില്ല.  ബിരിയാണിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നില്ലെങ്കിൽ അതു ചിലപ്പോൾ ഇത്ര ശ്രദ്ധിക്കപ്പെടില്ലായിരിക്കാം. അതുകൊണ്ടു തന്നെയാവും അവർ ചോദിക്കുന്നതും. അതെനിക്ക് തെറ്റായി തോന്നിയിട്ടില്ല."

"പക്ഷെ ഇനിയാണെങ്കിലും എനിക്ക് ജീവിക്കാനുള്ള സാഹചര്യം ഇല്ലെങ്കിൽ എനിക്ക് പറ്റാത്ത കാര്യം ചെയ്യേണ്ടി വരും. വളരെ ബുദ്ധിമുട്ടിയാണ് ചെയ്യുന്നത്. സന്തോഷത്തോ‌ടെയല്ല," ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ കനി പറഞ്ഞു.

Read More Entertainment Stories Here

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: