/indian-express-malayalam/media/media_files/2024/12/10/Ld1gCFAzHKUZWwesH3qe.jpg)
Kanguva OTT: Where to watch
Kanguva Ott Release & Platform: ഈ വർഷം തെന്നിന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് കങ്കുവ. വലിയ ഹൈപ്പോടെ തിയേറ്ററുകളിലേത്തിയ ചിത്രത്തിന് മുടക്കുമുതലിന്റെ പാതി പോലും നേടാൻ സാധിച്ചിരുന്നില്ല. ഏകദേശം 350 കോടിയാണ് കങ്കുവയുടെ ബജറ്റ്. ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിലൊന്നാണിത്. എന്നാൽ കഷ്ടിച്ച് 106 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.
നവംബര്‍ 14നായിരുന്നു കങ്കുവ തിയേറ്ററുകളിലെത്തിയത്. എന്നാൽ, ബോക്സ് ഓഫീസിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ചിത്രം ഒരു മാസം പിന്നിടും മുൻപെ ഒടിടിയിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ദൈർഘ്യവും അമിതമായ ശബ്ദവും വലിയ രീതിയിൽ ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. ട്രോളുകൾ ഫലം കണ്ടുവെന്നു പറയാം, ഒടിടിയിൽ ചിത്രമെത്തിയത് 13 മിനിറ്റോളം ട്രിം ചെയ്തതിനു ശേഷമാണ്. കങ്കുവയുടെ ആദ്യപകുതിയിൽ നിന്നാണ് കൂടുതൽ ഭാഗങ്ങളും നീക്കം ചെയ്തതിരിക്കുന്നത്. ദിഷാ പഠാനിയുടെ പല രംഗങ്ങളും നീക്കം ചെയ്തതിനൊപ്പം യോലോ എന്ന ഗാനരംഗവും നീക്കം ചെയ്തിട്ടുണ്ട്. യോഗി ബാബുവിന്റെ ചില രംഗങ്ങളും ഒടിടി പതിപ്പിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയ്ക്ക് ഒപ്പം ബോബി ഡിയോൾ, ദിഷ പഠാനി, നടരാജൻ സുബ്രഹ്മണ്യം, കെ എസ് രവികുമാർ, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ബോബി ഡിയോൾ തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്. ഏഴു രാജ്യങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ 10,000 ആളുകളോളം അണിനിരന്ന യുദ്ധ സീക്വൻസും ഉണ്ടായിരുന്നു.
ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Read More
- വെൽക്കം ഹോം തരു; മരുമകളെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ജയറാം
- Palum Pazhavum OTT: പാലും പഴവും ഒടിടിയിലേക്ക്
- Madanolsavam OTT: മദനോത്സവം ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം
- സൽമാൻ ഖാന് ഓപ്പമുള്ള ചിത്രങ്ങളുമായി യൂലിയ; വിവാഹം ഏപ്പോഴെന്ന് ആരാധകർ
- ഞെട്ടിക്കാൻ രാജ് ബി ഷെട്ടി; രുധിരം ട്രെയിലർ പുറത്ത്
- ആര്യ മുതൽ പുഷ്പ വരെ, മലയാളി അല്ലുവിനെ കേട്ട ശബ്ദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.