/indian-express-malayalam/media/media_files/iMaNSwVo7Jy8Mql2L6ps.jpg)
Photo: X/ Kalyani Priyadarshan
Shesham Mikil Fatima OTT: കല്യാണി പ്രിയദര്‍ശനെ നായികയാക്കി മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ശേഷം മൈക്കില്‍ ഫാത്തിമ' എന്ന ചിത്രം ഒടിടിയിലേക്ക്. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം കടന്നുവരുന്ന ചിത്രത്തില്‍ ഫാത്തിമയെന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന് കാണുന്ന ഫാത്തിമയ്ക്ക് ഒരിക്കല്‍ നാട്ടിലെ സെവന്‍സ് മത്സരത്തിന് കമന്‍ററി പറയാനുള്ള അവസരം ലഭിക്കുകയാണ്. അതിനുശേഷം അറിയപ്പെടുന്ന ഒരു ഫുട്ബോള്‍ കമന്‍റേറ്റര്‍ ആവാനുള്ള ആഗ്രഹവുമായി നടക്കുകയാണ് ഫാത്തിമ. അതിനായി അവള്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
നവംബര്‍ 17ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഡിസംബര്‍ 15ന് നെറ്റ്ഫ്ലിക്സിലൂടെയാണ്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. അനിരുദ്ധ് രവിചന്ദർ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഞ്ജിത് നായർ, ഛായാഗ്രഹണം സന്താന കൃഷ്ണൻ രവിചന്ദ്രൻ, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുകു ദാമോദർ.
Read Here
- സംഗതി ഇമോഷണൽ ആണ്; ചക്കിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കു വച്ച് ജയറാം കുടുംബം
- അച്ഛനും അമ്മയും തന്ന ഏറ്റവും നല്ല സമ്മാനം; അനിയത്തിക്ക് പിറന്നാൾ ആശംസിച്ച് സംവൃത
- ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടിസ്
- ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; താരങ്ങൾക്കെതിരെ കേസ് കൊടുത്ത് മൻസൂർ അലി ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.