/indian-express-malayalam/media/media_files/uploads/2018/06/Kalyani-Priyadarshan-Featured-2.jpg)
ഒറ്റ ചിത്രത്തിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍, മുന്‍കാല നായിക ലിസി എന്നിവരുടെ മകളായ കല്യാണി പ്രിയദര്‍ശന്‍. 2017ലെ 'ഹലോ' എന്ന ചിത്രത്തിലൂടെയാണ് കല്യാണി സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്. കല്യാണിയുടെ അഭിനയത്തിലേക്കുള്ള ചുവടുവയ്‌പിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ചിത്രം 2017ലാണ് റിലീസ് ചെയ്‌തതെങ്കിലും 'ഹലോ'യിലെ 'മെരിസേ മെരിസേ' എന്ന ഗാനം ഇന്നലെയാണ് ഇന്റര്‍നെറ്റില്‍ എത്തിയത്. പാട്ട് പുറത്തു വന്നതിന്റെ സന്തോഷം കല്യാണി സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചു.
Hey @AkhilAkkineni8@Vikram_K_Kumar our song is finally out!!
Yayy!! https://t.co/ysgouaxHtq
— Kalyani Priyadarshan (@kalyanipriyan) June 14, 2018
അമല-നാഗാര്‍ജ്ജുന ദമ്പതികളുടെ മകനായ അഖില്‍ അക്കിനേനിയാണ് 'ഹലോ'യിലെ നായകന്‍. രമ്യാ കൃഷ്‌ണനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്‌തത് വിക്രം കുമാര്‍. ഇതിനു ശേഷം കല്യാണി നായികയായി അഭിനയിക്കുന്നത് ഷര്‍വാനന്ദ് നായകനായ ഒരു ഗ്യാങ്സ്റ്റര്‍ ചിത്രത്തിലാണ്. സുധീര്‍ കെ.വര്‍മയാണ് ഇതിന്റെ സംവിധായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഇപ്പോള്‍ നടന്നു വരുന്നു.
സുധീര്‍ വര്‍മ ചിത്രത്തിന്റെ ലൊക്കേഷന്ആര്ക്കിടെക്ച്ചര് ഡിസൈനിങ് പഠിച്ച കല്യാണി അഭിനയത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രത്തിന്റെ 'ഇരുമുഗന്‍', ഹൃതിക് റോഷന്റെ 'കൃഷ് 3' എന്നീ സിനിമകളിലെ കലാ സംവിധാന സഹായിയായിരുന്നു കല്യാണി. മലയാളത്തിലോ തമിഴിലോ ആയിരിക്കണം തന്റെ ആദ്യ ചിത്രമെന്ന് ആഗ്രഹിച്ചിരുന്നതായി കല്യാണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
"മലയാളത്തിലോ തമിഴിലോ കരിയർ തുടങ്ങണം എന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ 'ഹലോ' പോലൊരു ചിത്രത്തിൽനിന്നും ഓഫർ വന്നപ്പോൾ അത് വേണ്ടെന്നു വയ്‌ക്കാനായില്ല. എന്റെ ആദ്യ ചിത്രം നല്ലൊരു സംവിധായകനൊപ്പം ആവണം എന്നും ആഗ്രഹിച്ചിരുന്നു. 'ഹലോ' വിക്രം കുമാറിന്റെ സിനിമയാണെന്ന് അറിഞ്ഞപ്പോൾ പിന്നെ എനിക്കൊട്ടും ചിന്തിക്കേണ്ടി വന്നില്ല. 'ഹലോ'യിലെ പ്രിയ എന്ന കഥാപാത്രത്തിനായി വിക്രം സാർ എന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല."
വിക്രം കുമാറിനൊപ്പം കല്യാണി പ്രിയദര്‍ശന്‍'ഹലോ'യുടെ സംവിധായകന്‍ വിക്രം കുമാര്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേളയില്‍ തന്റെ ശിഷ്യന്റെ ചിത്രത്തിലൂടെ മകള്‍ അരങ്ങേറുന്നത് താനൊരു വലിയ ഭാഗ്യമായി കണക്കാക്കുന്നു എന്ന് പ്രിയൻ പറഞ്ഞിരുന്നു.
വായിക്കാം: കല്യാണിയുടെ വാക്കുകൾ പ്രിയദർശന്റെ കണ്ണ് നനയിച്ചു
''40 വർഷമായി സിനിമയിലെത്തിയിട്ട്. 92 സിനിമകൾ ചെയ്‌തു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ഇതാണ്. അഖിലിന്റെ അപ്പൂപ്പന്‍ അക്കിനേനി നാഗേശ്വര റാവു, അച്‌ഛന്‍ നാഗാര്‍ജുന, അമ്മ അമല എന്നിവരോടൊപ്പം ജോലി ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അഖിലിനോടൊപ്പം എന്റെ മകള്‍ അഭിനയിക്കുന്നു. ഇതിൽപ്പരം വേറെന്തു വേണം. എന്റെ സഹസംവിധായകരിലൊരാളായ വിക്രമാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഒരു സംവിധായകനെന്ന നിലയിൽ എന്നെക്കാളും വിക്രം വളർന്നിരിക്കുന്നു. ഇതിലും മികച്ചൊരു ഗുരുദക്ഷിണ വിക്രം ഇനി നല്‍കാനില്ല''. പ്രിയദർശന്റെ വാക്കുകൾ കേട്ട സംവിധായകൻ വിക്രം ആദരവോടെ എഴുന്നേറ്റ് നിന്നു.
സിനിമയില്‍ എത്തുന്നതിനു മുന്‍പ് താൻ ഒരു ആക്‌ടിങ് സ്കൂളിലും പോയിട്ടില്ല എന്നും 'ഹലോ'യിൽ അഭിനയിച്ചപ്പോൾ താന്‍ കൂടുതൽ കാര്യങ്ങൾ പഠിച്ചു എന്നും കല്യാണി മുന്‍പ് ഒരവസരത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
"നിന്റെ യാത്രയാണിത്. നല്ല വ്യക്തികൾക്കൊപ്പം പ്രവർത്തിച്ചു കഴിയുമ്പോൾ നല്ല തീരുമാനം എടുക്കാനുളള കഴിവ് നിനക്ക് ലഭിക്കും. ഞങ്ങൾ നിനക്ക് ഒരു ഉപദേശവും തരില്ല, പക്ഷേ നിനക്ക് പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ടാകും", എന്നാണ് സിനിമാ പ്രവര്‍ത്തകരായ അച്‌ഛനമ്മാര്‍ തനിക്കു ഉറപ്പു നല്‍കിയതെന്ന് കല്യാണി ഓര്‍ത്തു.
അമ്മ ലിസ്സിക്കൊപ്പം കല്യാണി പ്രിയദര്ശന്നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ ലിസിയും പ്രിയദര്‍ശനും 2014ല്‍ വിവാഹമോചിതരായി. ചെന്നൈയില്‍ 'ഫോര്‍ ഫ്രെയിംസ്' എന്ന സ്റ്റുഡിയോ നടത്തി വരുന്ന ലിസി, മകളുടെ സിനിമാ പ്രവേശത്തെക്കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞതിങ്ങനെ.
വായിക്കാം: ഇഷ്ടമുള്ള ജോലിയില്‍ നിന്നും ഒരിക്കലും പിന്മാറരുത്, ഒരു സ്നേഹവും അതര്‍ഹിക്കുന്നില്ല: ലിസി
"മകള്‍ സിനിമ തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷം. അവള്‍ക്കു അവളുടെ കരിയറില്‍ ആവശ്യമുള്ള ഉപദേശങ്ങള്‍ കൊടുക്കാറുണ്ട്. ഏതു തരം സിനിമകള്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഞാനുമായി ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ എല്ലാറ്റിലും അവള്‍ക്കു അവളുടേതായ തീരുമാനങ്ങള്‍ ഉണ്ട്. ഏതൊരു അമ്മയേയും പോലെ അവള്‍ ആഗ്രഹിക്കുന്ന വഴിയില്‍ അവള്‍ നന്നായി തന്നെ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനു അവള്‍ക്കു വേണ്ട പിന്തുണ നല്‍കാനും എന്നും തയ്യാറാണ്.", ലിസി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us