/indian-express-malayalam/media/media_files/2025/02/08/wu78GrqvNZmR540D42m6.jpg)
വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി നടി മോക്ഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു 'കള്ളനും ഭഗവതിയും.' തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ഒടിടിയിൽ എത്തിയതോടെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഒടിടിയിലെ വിജയത്തിനു പിന്നാലെ ചിത്രം ഇപ്പോൾ യൂട്യൂബിൽ എത്തിയിരിക്കുകയാണ്.
ഈസ്റ്റ് കോസ്റ്റ് എന്ന ചാനലിലൂടെയാണ് ചിത്രം യൂട്യൂബിൽ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേരത്തെ തന്നെ യൂട്യൂബിൽ പ്രദർശനം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മലയാളം പതിപ്പ് എത്തിയിരിക്കുന്നത്. അതേസമയം, ആമസോൺ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും ചിത്രം കാണാം.
ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കള്ളൻ മാത്തപ്പനായാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിലെത്തുന്നത്. ദേവിയുടെ വേഷമാണ് മോക്ഷ അവതരിപ്പിക്കുന്നത്.
മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന മാത്തപ്പന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. സലിംകുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, നോബി, ജയൻ ചേർത്തല, രാജേഷ് മാധവ്, അഡ്വ.ജയപ്രകാശ് കൂളൂർ ജയകുമാർ, മാലാ പാർവ്വതി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നുണ്ട്.
Read More
- വാലന്റൈൻസ് ഡേയിൽ പിള്ളേരോട് മുട്ടാനില്ല; റിലീസ് തീയതി മാറ്റി മമ്മൂട്ടിയുടെ ബസൂക്ക
- ദിവസവും 5 ലിറ്റർ കരിക്കിൻ വെള്ളം കുടിക്കും: സായി പല്ലവിയുടെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി നാഗചൈതന്യ
- Delhi Crime Season 3 OTT Release: ഇത്തവണ കേസ് അൽപ്പം കോംപ്ലിക്കേറ്റഡ് ആണ്; ഡൽഹി ക്രൈം 3 ഒടിടിയിലേക്ക്
- ട്രഷർഹണ്ട് ഗെയിമുകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ സീരീസ് മിസ്സ് ചെയ്യരുത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.