/indian-express-malayalam/media/media_files/2024/12/16/wXlui21xDh8qZOQzDoP2.jpg)
ജയറാമും കുടുംബവും ഫിൻലൻഡിൽ
ഡിസംബർ എട്ടിനായിരുന്നു നടൻ കാളിദാസ് ജയറാമും തരിണി കലിംഗരായരും വിവാഹിതരായത്. വിവാഹത്തിനു പിന്നാലെ ഹണിമൂണിനായി ഫിൻലെൻഡിലേക്ക് പറന്നിരിക്കുകയാണ് കാളിദാസും തരിണിയും. കൂടെ വെക്കേഷൻ കാലം ആഘോഷമാക്കാൻ ജയറാമും പാർവതിയും മാളവികയും നവനീതും ഉണ്ട്.
ഫിൻലൻഡിൽ നിന്നുള്ള മനോഹരമായൊരു കുടുംബചിത്രം പങ്കിട്ടിരിക്കുകയാണ് കാളിദാസ് ഇപ്പോൾ. ഒരു കംപ്ലീറ്റ് കുടുംബചിത്രം എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ, മഞ്ഞണിഞ്ഞൊരു പ്രദേശത്ത് ജാക്കറ്റും ബൂട്ടുമൊക്കെയിട്ട് നിൽക്കുന്ന ജയറാമിനെയും കുടുംബത്തെയുമാണ് കാണാനാവുക. ഞാന്‍ എന്റെ ക്രൂവിനൊപ്പം വെക്കേഷന്‍ ആഘോഷിക്കുകയാണെന്നാണ് കാളിദാസ് കുറിച്ചത്.
ഫിന്‍ലന്‍ഡിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോയും കാളിദാസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ഷെയർ ചെയ്തിട്ടുണ്ട്. -24 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഫിൻലൻഡിൽ ഇപ്പോഴെന്ന് കാളിദാസ് പറയുന്നു. ലാപ് ലാന്‍ഡിലെ പ്രശസ്തമായ സ്‌കി റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്.
കാളിദാസിന്റെയും തരിണിയുടെയും പ്രണയവിവാഹമാണ്. മോഡലിങ് രംഗത്ത് സജീവമായ തരിണി നീലഗിരി സ്വദേശിയാണ്. 2021 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പായും തരിണി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തമിഴ് സിനിമയിലാണ് കാളിദാസ് ഇപ്പോൾ സജീവം. ധനുഷ് സംവിധാനത്തിലൊരുങ്ങിയ രായനാണ് കാളിദാസിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. 'അവൾ പേയർ രജനി' ആണ് കാളിദാസിന്റെ പുതിയ ചിത്രം.
Read More
- New OTT Release : 'കഥ ഇതുവരെ' ഒടിടിയിൽ;ചിത്രം എവിടെ കാണാം?
- സൂര്യാ 45; പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രൻസും സ്വാസികയും
- ഇതാരാ അജിതോ ചുള്ളൻ ചെക്കനോ? സാൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റിപ്പിടിച്ച് നടൻ
- മമ്മൂട്ടിക്ക് സല്യൂട്ട്, ബോളിവുഡ് താരങ്ങളൊന്നും ഇത് ചെയ്യില്ല; ഷബാന ആസ്മി
- Allu Arjun Arrest: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടയിലെ അപകടം; അല്ലു അർജുന് ഇടക്കാല ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.