/indian-express-malayalam/media/media_files/2024/12/10/nWWblxFc3TSFs8yoSaMK.jpg)
Jayaram Turns 60
Happy Birthday Jayaram: കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജയറാമിന്റെ 60-ാം ജന്മദിനമാണ് ഇന്ന്. അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മകൻ കാളിദാസ് ജയറാം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഹാപ്പി 60 പോപ്സ്," എന്നാണ് ജയറാമിനു ജന്മദിനാശംസകൾ നേർന്ന് കാളിദാസ് കുറിച്ചത്.
കാളിദാസിന്റെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്കിടയിൽ പകർത്തിയ ചിത്രമാണിത്. തലക്കെട്ടു കൊട്ടി, കാളിദാസിനൊപ്പം ചുവടുവയ്ക്കുന്ന ജയറാമിനെയാണ് വീഡിയോയിൽ കാണാനാവുക.
കൊച്ചിൻ കലാഭവൻ മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളിൽ ഒന്നാണ് നടൻ ജയറാം. സിദ്ദിഖ് ലാൽ, ദിലീപ്, കലാഭവൻ മണി, എൻ എഫ് വർഗീസ്, സൈനുദ്ദീൻ, ഹരിശ്രീ അശോകൻ, നാദിർഷ, സലിം കുമാർ, അബി എന്നിവരെ പോലെ കലാഭവന്റെ കുട്ടി എന്നു വിശേഷിപ്പിക്കാവുന്ന പ്രതിഭയാണ് ജയറാമും.
മിമിക്രി രംഗത്തു നിന്നു നിന്നും സിനിമയിലേക്ക് ജയറാമിനെ കൈപിടിച്ചു കയറ്റിയത് സംവിധായകൻ പദ്മരാജനായിരുന്നു. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത 'അപരൻ' എന്ന ചിത്രത്തിലൂടെയാണ് ജയറാം നായകനായി അരങ്ങേറ്റം കുറിച്ചത്. അനായാസമായി ഹാസ്യം കൈകാര്യം ചെയ്യുന്ന ജയറാം വളരെ പെട്ടെന്ന് തന്നെ കുടുംബസദസ്സുകളുടെ പ്രിയനായകനായി മാറി.
തുടക്കത്തിൽ തന്നെ കലാമൂല്യമുള്ളതും ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് ജയറാമിനെ മുൻനിര നായകനിരയിലേക്ക് ഉയർത്തിയത്. മൂന്നാം പക്കം (1988), മഴവിൽക്കാവടി (1989), കേളി (1991) തുടങ്ങി നിരവധിയേറെ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ സംവിധായകർക്കൊപ്പം ജയറാം കൈകോർത്തപ്പോൾ, താരം കുടുംബസദസ്സുകളുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഈ ചിത്രങ്ങളെല്ലാം തിയേറ്ററിൽ ഹിറ്റായി മാറി.
മലയാളത്തിൽ മാത്രം ഒതുങ്ങുന്നില്ല ജയറാം. തമിഴ്, തെലുങ്ക് ഭാഷകളിലും ജയറാം ശ്രദ്ധ നേടി. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം തുടങ്ങി അടുത്തിടെ ഇറങ്ങിയ പൊന്നിയിൻ സെൽവൻ വരെയുള്ള ചിത്രങ്ങൾ അതിനു ഉദാഹരണമാണ്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. കമൽഹാസനുമായി ഊഷ്മളമായൊരു സൗഹൃദം സൂക്ഷിക്കുന്ന താരം കൂടിയാണ് ജയറാം.
Read More
- വെൽക്കം ഹോം തരു; മരുമകളെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ജയറാം
- Palum Pazhavum OTT: പാലും പഴവും ഒടിടിയിലേക്ക്
- Madanolsavam OTT: മദനോത്സവം ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം
- സൽമാൻ ഖാന് ഓപ്പമുള്ള ചിത്രങ്ങളുമായി യൂലിയ; വിവാഹം ഏപ്പോഴെന്ന് ആരാധകർ
- ഞെട്ടിക്കാൻ രാജ് ബി ഷെട്ടി; രുധിരം ട്രെയിലർ പുറത്ത്
- ആര്യ മുതൽ പുഷ്പ വരെ, മലയാളി അല്ലുവിനെ കേട്ട ശബ്ദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.