/indian-express-malayalam/media/media_files/uploads/2018/08/Jimikki-Kammal-Jyothia-Kaatrin-Mozhi.jpg)
മോഹന്‍ലാല്‍ നായകനായ ലാല്‍ ജോസ് ചിത്രം 'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിലെ 'ജിമിക്കി കമ്മല്‍' എന്ന ഗാനം അടുത്തകാലത്ത് മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു. കേരളത്തിനു പുറത്തു മാത്രമല്ല, ഇന്ത്യയ്ക്കു പുറത്തും നിരവധി ആരാധകര്‍ ഈ ഗാനത്തിനുണ്ട്. എത്രയോ പേര്‍ ഈ പാട്ടിന് കിടിലന്‍ കവര്‍ വേര്‍ഷനുകളുമായി എത്തി.
ഏറ്റവും ഒടുവിലായി ജ്യോതിക നായികയായെത്തുന്ന 'കാട്രിന്‍ മൊഴി' എന്ന ചിത്രത്തിലാണ് ഈ ഗാനം പ്രത്യേക്ഷപ്പെടാന്‍ പോകുന്നത്. പാട്ടിന് ചുവടുവയ്ക്കുന്നത് ജ്യോതികയും ലക്ഷ്മി മഞ്ജുവുമാണ്. വിദ്യാബാലന്‍ നായികയായെത്തിയ ബോളിവുഡ് ചിത്രം 'തുമാരി സുലു'വിന്റെ തമിഴ് പതിപ്പാണ് 'കാട്രിന്‍ മൊഴി'.
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു പാട്ടായിരുന്നു തനിക്കു വേണ്ടതെന്നും അത്തരത്തില്‍ ആദ്യം മനസിലേക്ക് വന്നത് 'ജിമിക്കി കമ്മല്‍' ആയിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ രാധാ മോഹന്‍ പറയുന്നു. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ജ്യോതികയുടെ കഥാപാത്രം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിജയാഘോഷം നടത്തുന്ന പാട്ടായിരിക്കും ഇത്. ലക്ഷ്മി മഞ്ജു, സാന്ദ്ര, സിന്ധു ശ്യാം, കുമരവേല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
അടുത്തിടെയാണ് പാട്ടിന്റെ കോപ്പിറൈറ്റ് 'വെളിപാടിന്റെ പുസ്തകം' ടീമില്‍ നിന്നും 'കാട്രിന്‍ മൊഴി' ടീം വാങ്ങിയത്. ചെന്നൈയിലെ വളരെ പ്രശസ്തമായൊരു പബ്ബിലാണ് ഗാനരംഗം ചിത്രീകരിച്ചത്. പാട്ടിന് കൊറിയോഗ്രാഫി ചെയ്തത് വിജിയാണ്.
ചിത്രം പ്രദര്‍ശനത്തിനെത്തും മുമ്പേ പാട്ടെത്തും എന്നാണ് അറിയുന്നത്. ഇതിന്റെ ഹിന്ദി പതിപ്പയായ 'തുമാരി സുലു' എന്ന ചിത്രത്തില്‍ വിദ്യാ ബാലനും നേഹാ ധൂപിയയും ചേര്‍ന്ന് ശ്രീദേവിയുടെ 'ഹവാ ഹവായി' എന്ന ഗാനത്തിനായിരുന്നു ചുവടു വച്ചത്. അതും വളരെ പോപ്പുലര്‍ ആയിത്തീര്‍ന്ന ഒരു ഗാനമാണ്. 1989 ൽ പുറത്തിറങ്ങിയ 'മിസ്റ്റർ ഇന്ത്യ' എന്ന ചിത്രത്തിലേതാണ് 'ഹവാ ഹവായ്' എന്ന ഗാനം.
തുംഹാരി സുലുവിലെ 'ഹവാ ഹവായ്' ഗാനത്തിൽ വിദ്യാ ബാലനും നേഹ ദുപിയയും ആർജെ മലിഷ്കയുമാണ് നൃത്തച്ചുവടുകളുമായി എത്തിയത്. റേഡിയോ സ്റ്റേഷനിൽവച്ചാണ് ഗാനം ചിത്രീകരിച്ചത്. റേഡിയോ ജോക്കിയായ സുലോചന എന്ന കഥാപാത്രത്തെയാണ് വിദ്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സാരി ധരിച്ചാണ് വിദ്യ ഗാനത്തിന് ചുവടു വയ്ക്കുന്നത്. ഗാനത്തിന്റെ മേയ്ക്കിങ് വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 'ഹവാ ഹവായ്' പോലൊരു ഗാനത്തിന് സാരിയിൽ നൃത്തം ചെയ്യുക അത്ര എളുപ്പമായിരുന്നില്ലെന്ന് വിദ്യ വിഡിയോയിൽ പറയുന്നു.
Read More: 'ഹവാ ഹവായ്' ഗാനത്തെക്കുറിച്ച് വിദ്യാ ബാലൻ
മധ്യവർഗക്കാരിയായ ഒരു വീട്ടമ്മയായ സുലോചന ദുബേ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിദ്യാ ബാലൻ അവതരിപ്പിച്ചത്. ജീവിതം ആഘോഷമാക്കുന്ന സുലു ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുന്ന ഒരാളാണ്. ജോലി വേണമെന്ന് ആഗ്രിക്കുന്നുണ്ടെങ്കിലും ഹൈസ്കൂളിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നതിനാൽ സുലുവിന് ജോലി കണ്ടെത്താനാകുന്നില്ല. ഇത്തരത്തിൽ വികസിക്കുന്ന ഒരു കഥയാണ് 'തുമാരി സുലു'. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഇത്.
ബാല സംവിധാനം ചെയ്ത 'നാച്ചിയാര്‍' എന്ന ചിത്രമാണ് ജ്യോതികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. വളരെ വ്യത്യസ്തമായൊരു വേഷമായിരുന്നു ജ്യോതിക ചിത്രത്തില്‍ കൈകാര്യം ചെയ്തത്. ഇത് ഏറെ പ്രശംസ നേടിയിരുന്നു. 1980 ല്‍ നടന്ന ഒരു യഥാര്‍ത്ഥ കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് 'നാച്ചിയാര്‍' അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നാച്ചിയാറിൽ ജ്യോതിക തന്റേടിയായ പൊലീസ് ഉദ്യോഗസ്ഥയെയാണ് ജ്യോതിക അവതരിപ്പിച്ചിരിച്ചത്.
Read More: തുംഹാരി സുലുവിന്റെ തമിഴ് പതിപ്പില്‍ ജ്യോതിക
'കാട്രിന്‍ മൊഴി' നിര്‍മ്മിക്കുന്നത് ജി ധനഞ്ജയന്‍. നായകന്‍ വിധാര്‍ത്. 'കാട്രിന്‍ മൊഴി'യുടെ സംവിധായകന്‍ രാധാ മോഹന്റെ 'മൊഴി' എന്ന ചിത്രത്തിലും ജ്യോതിക
വേഷമിട്ടിരുന്നു. പ്രിഥ്വിരാജായിരുന്നു ചിത്രത്തിലെ നായകന്‍. ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയെയാണ് ജ്യോതിക ചിത്രത്തില്‍ അവതരിപ്പിച്ചത്. ബോക്സ്ഓഫീസ് വിജയവും നിരൂപക പ്രശംസയും ഒരു പോലെ നേടിയ 'മൊഴി'യിലെ വിഖ്യാതമായ ഗാനമാണ് 'കാട്രിന്‍ മൊഴി'.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.