/indian-express-malayalam/media/media_files/qvwzvJE8zjomBNUW1jXz.jpg)
ജോജു ജോർജ്
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. പോണ്ടിച്ചേരിയിൽ മണിരത്നം സിനിമയായ 'തഗ്‌ലൈഫിന്റെ' ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്നും ചാടി ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ജോജു ജോർജ് ഇന്നലെ രാത്രിയോടെ കൊച്ചിയിൽ മടങ്ങിയെത്തി.
1987ല്‍ പുറത്തിറങ്ങിയ നായകൻ സിനിമയ്ക്കുശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ്‌ലൈഫ്. ചിത്രത്തില്‍ രംഗരായ ശക്തിവേല്‍ നായ്ക്കന്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ഹാസന്‍ അവതരിപ്പിക്കുന്നത്.കമൽഹാനും മണിരത്നവുമാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഓസ്കാര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍ ആണ് സിനിമയ്ക്ക് സംഗീതം പകരുന്നത്.
പൊന്നിയിന്‍ സെല്‍വന് ശേഷം മണിരത്നം ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ വൻതാരനിരതന്നെ അണിനിരക്കുന്നുണ്ട്. ജയം രവി, തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക്, ഐശ്വര്യ ലക്ഷ്മി, അഭിരാമി, ജോജു ജോർജ്, നാസർ എന്നിവർ ചിത്രത്തിലുണ്ട്.
Read More
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us