/indian-express-malayalam/media/media_files/2025/06/23/jinn-the-pet-ott-2025-06-23-16-34-45.jpg)
Jinn The Pet OTT
Jinn - The Pet OTT Release Date, Platform: ടി.ആർ ബാലയുടെ സംവിധാനത്തിലൊരുങ്ങിയ തമിഴ് ഫാന്റസി ചിത്രമാണ് 'ജിൻ- ദി പെറ്റ്.' ഹൊറർ-കോമഡി-ത്രില്ലറായി ഒരുക്കിയ ചിത്രം മേയ് 30നായിരുന്നു തിയേറ്ററുകളിലെത്തിയത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
ടി.ആർ ബാല ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഫെയറി ടെയിൽ പിക്ചേഴ്സിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. അമാനുഷിക ശക്തിയുള്ള ഒരു നിഗൂഢമായ പെട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. ബിഗ് ബോസ് തമിഴിലൂടെ ശ്രദ്ധനേടിയ മുഗേൻ റാവു, ഭവ്യ ത്രിഖ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
Also Read:എന്നുമീ ഏട്ടന്റെ ചിങ്കാരി; ഈ പെൺകുട്ടി ഇന്ന് ആരാധകരുടെ സ്വപ്നറാണി
ബാല ശരവണൻ, ഇമ്മാൻ, രാധ രവി, വടിവുക്കരശി, നിഴൽഗൽ രവി, വിനോദിനി വൈദ്യനാഥൻ, ജോർജ്ജ് വിജയ്, മാസ്റ്റർ ശക്തി, നന്ദു ആനന്ദ് എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. അർജുൻ രാജ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യതിരിക്കുന്നത് ദീപക് ആണ്. വിവേക്, മെർവിൻ എന്നിവരാണ് സംഗീതം.
Also Read:കാൽ ട്രേയിൽ ഇടിച്ചു വീണു, തോളെല്ല് തിരിഞ്ഞുപോയി; പരുക്കിനെ കുറിച്ച് കെ എസ് ചിത്ര
Jinn The Pet OTT: ജിൻ ദി പെറ്റ് ഒടിടി
സൺ എൻഎക്‌സ്‌ടിയിലൂടെയാണ് ജിൻ ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Read More:ഹോട്ടാണ്, സ്റ്റൈലിഷും; മാലിദ്വീപിൽ പിറന്നാളാഘോഷിച്ച് കാജൽ അഗർവാൾ, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.