/indian-express-malayalam/media/media_files/APaAK4SYsT8T85YioVxg.jpg)
ജയറാം അപരനിൽ
ജയറാമിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അപരൻ. പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പറഞ്ഞത് തെറ്റിദ്ധാരണ മൂലം നിഷകളങ്കനായ ഒരു യുവാവിന് വന്നുഭവിക്കുന്ന പ്രശ്നങ്ങളാണ്. അപരൻ എന്ന പേരിൽ പി പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ചിത്രം. ചിത്രം ഹിറ്റായതിനൊപ്പം ജയറാം എന്ന നടനും ശ്രദ്ധ നേടി.
ചിത്രത്തിനു പിന്നിലെ അധികമാർക്കും അറിയാത്തൊരു കൗതുകം പങ്കിടുകയാണ് ജയറാം ഇപ്പോൾ. ചിത്രത്തിലെ ഒരു ഫോൺ രംഗമാണ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
വിശ്വനാഥൻ എന്ന തന്റെ കഥാപാത്രത്തോട് ഫോണിൽ സംസാരിക്കുന്ന ആ ശബ്ദത്തെ പരിചയപ്പെടുത്തുകയാണ് ജയറാം.
"അപരൻ- എന്റെ എക്കാലത്തെയും വലിയ അനുഗ്രഹം.
ഫോണിൽ കേൾക്കുന്ന ശബ്ദം മഹാനായ പപ്പേട്ടന്റേത് (പത്മരാജൻ സാർ)
സംഗീതം ജോൺസൺ മാസ്റ്റർ," എന്നാണ് ജയറാം കുറിച്ചത്.
ആ ഫോൺ കോളിനു പിറകിൽ ഇങ്ങനെയൊരു രഹസ്യം ഒളിഞ്ഞിരുന്നല്ലേ എന്നാണ് പ്രേക്ഷകർ കൗതുകത്തോടെ തിരക്കുന്നത്. കാരണം, പത്മരാജന്റെ സിനിമകളും അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകളുമൊക്കെ പരിചിതമാണെങ്കിലും പലർക്കും പത്മരാജന്റെ ശബ്ദം കേട്ട് പരിചയമില്ല. അതിനാൽ, തന്നെ മനോഹരമായ ആ ശബ്ദം കൗതുകത്തോടെ മാത്രമേ ഓരോ പത്മരാജൻ ആരാധകനും കേൾക്കാനാവൂ.
തിരക്കഥാകൃത്തും സംവിധായകനുമായ പി.പത്മരാജൻ മൺമറഞ്ഞിട്ട് 32 വർഷം പിന്നിട്ടിരിക്കുന്നു.മനുഷ്യമനസിൻ്റെ സൂക്ഷ്മതകളിലേക്കിറങ്ങിച്ചെന്നാണ് പലപ്പോഴും പത്മരാജൻ തന്റെ കഥാപാത്രങ്ങളെ കണ്ടെത്തിയത്. അതുകൊണ്ടൊക്കെയാണ്, ഇന്നും പത്മരാജൻ ബാക്കിവച്ചുപോയ ചിത്രങ്ങളും കഥാപാത്രങ്ങളും കാലാതിവർത്തിയായി പ്രേക്ഷകരോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നത്.
Read More
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.