/indian-express-malayalam/media/media_files/2025/07/21/janaki-vs-state-of-kerala-collection-2025-07-21-17-55-25.jpg)
Janaki V v/s State of Kerala OTT Starts streaming Today: സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് 'ജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള.' പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം റിലീസ് ചെയ്തത്. ഈ വർഷം ജൂലൈ17നായിരുന്നു ആഗോള റിലീസ്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും.
Also Read: വ്യസനസമേതം ബന്ധുമിത്രാദികൾ ഒടിടിയിലെത്തി, എവിടെ കാണാം? Vyasanasametham Bandhumithradhikal OTT
സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ജെഎസ്കെയുടെ നിർമ്മാണം. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read: മിന്നും തലപ്പാവുകാരി, വൂഡൂ റാപ്പറിനൊപ്പം പാടി അഭിനയിച്ച് ചിത്ര; ഈ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് 'ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള' എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.
Also Read: Coolie Movie Review: കൂലി കൊളുത്തിയോ? അതോ പാളിയോ?
അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്
സീ കേരളമാണ് ചിത്രത്തിൻ്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: സർജറിയ്ക്ക് മുൻപ് എനിക്ക് പേടിയുണ്ടായിരുന്നു പക്ഷേ ഞാൻ ചിരിച്ചു കൊണ്ടിരുന്നു: ജുവൽ മേരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us