/indian-express-malayalam/media/media_files/2025/10/24/malavika-mohanan-home-tour-1-2025-10-24-18-11-22.jpg)
മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ് അടക്കമുളള അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങുന്ന നടിയാണ് മാളവിക മോഹനൻ. നടിയുടെ മുംബൈ ഫ്ളാറ്റിന്റെ ഇന്റീരിയർ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേരളത്തനിമ വിളിച്ചോതുന്ന അലങ്കാരങ്ങളാണ് ഈ വീടിന്റെ ഇന്റീരിയറിനെ സവിശേഷമാക്കുന്നത്.
Also Read: Lokah OTT: ലോക ഒടിടിയിലേക്ക്, ഒടുവിൽ റിലീസ് തീയതി അനൗൺസ് ചെയ്ത് ഹോട്ട്സ്റ്റാർ
പ്രശസ്ത ആർക്കിടെക്ചറൽ മാഗസിനായ ആർക്കിടെക്ചറൽ ഡൈജസ്റ്റ് ഇന്ത്യയാണ് മാളവികയുടെ മുംബൈയിലെ ഫ്ളാറ്റിന്റെ ഹോം ടൂർ നടത്തിയിരിക്കുന്നത്. അത്തംങ്കുടി ടൈലുകളോട് സാമ്യമുള്ള റെഡ് ഫ്ളോറാണ് ഇന്റീരിയറിന്റെ പ്രധാന പ്രത്യേകത.
Also Read: New OTT Release: ഇന്ന് ഒടിടിയിലെത്തിയ ചിത്രങ്ങൾ
അകത്തേക്ക് പ്രവേശിക്കുമ്പോൾ മാളവികയും അമ്മയും ചേർന്ന് തഞ്ചാവൂരിൽ നിന്നും ശേഖരിച്ച മനോഹരമായൊരു തഞ്ചാവൂർ ചിത്രവും കാണാം. ലിവിംഗ് റൂമിന്റെ ഒരു കോണിൽ ഒരുക്കിയിട്ടുള്ള പൂജാ ഏരിയയിൽ മലബാർ സ്വാധീനം ഏറ്റവും വ്യക്തമായി കാണാം. ഇവിടെ കൊത്തുപണികളോടുകൂടിയ ഒരു ഓട്ടു വിളക്ക് തൂക്കിയിട്ടിരിക്കുന്നു.
Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ
View this post on InstagramA post shared by Architectural Digest india (@archdigestindia)
പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനൻ കെ യു മോഹനന്റെ മകളായ മാളവിക ഛായാഗ്രാഹകനായ അഴഗപ്പൻ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടംപോലെ’ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം കുറിച്ചത്.
പിന്നീട് നിർണായകം, ദി ഗ്രേറ്റ് ഫാദർ, പേട്ട, മാസ്റ്റർ, മാരൻ, ക്രിസ്റ്റി തുടങ്ങിയ നിരവധ ചിത്രങ്ങളിൽ മാളവിക അഭിനയിച്ചു. മോഹൻലാൽ- സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവ്വത്തിൽ ആണ് ഒടുവിൽ പ്രേക്ഷകർ മാളവികയെ കണ്ടത്.
Also Read: വേർപിരിഞ്ഞെങ്കിലും പ്രിയപ്പെട്ടവൾ തന്നെ; മലൈകയ്ക്ക്​​ ആശംസകളുമായി അർജുൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us