scorecardresearch

വീട്ടില്‍ ഇങ്ങനെ വല്ലതും കാണിച്ചാല്‍ ഭാര്യ എടുത്തിട്ട് ഇടിക്കും: രണ്‍ബീര്‍ കപൂര്‍

"ഞാൻ ഡാർക്ക് എന്ന വാക്ക് ഉപയോഗിക്കില്ല; ഞാൻ ഇതു വരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രമാണിത്,"പുതിയ ചിത്രമായ 'ആനിമലിന്‍റെ' ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു രൺബീര്‍ കപൂര്‍.

"ഞാൻ ഡാർക്ക് എന്ന വാക്ക് ഉപയോഗിക്കില്ല; ഞാൻ ഇതു വരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രമാണിത്,"പുതിയ ചിത്രമായ 'ആനിമലിന്‍റെ' ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു രൺബീര്‍ കപൂര്‍.

author-image
Entertainment Desk
New Update
Ranbir Alia

Ranbir Kapoor and Alia Bhatt

രൺബീര്‍ കപൂറിനെ നായകനാക്കി സന്ദീപ്‌ റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമായ 'ആനിമലിന്‍റെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്തു. തന്‍റെ അച്ഛനെതിരായ ആക്രമണത്തിന് പ്രതികാരം ചെയ്യാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു യുവ ബിസിനസുകാരന്‍റെ കഥാപാത്രത്തെയാണ് രൺബീര്‍ അവതരിപ്പിക്കുന്നത്. ഡൽഹിയിൽ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ, തന്‍റെ മകൾ രഹ ജനിച്ചത് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണെന്നും, കഥാപാത്രം ഏറെ തീവ്രത ആവശ്യപ്പെടുന്ന ഒന്നായതിനാല്‍, ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ താന്‍ അതിനെ 'സ്വിച്ച് ഓഫ്' ചെയ്യേണ്ടത് പ്രധാനമായിരുന്നു എന്നും രൺബീർ വെളിപ്പെടുത്തി.

Advertisment

അദ്ദേഹം പറഞ്ഞു, "കഥാപാത്രത്തെ സ്വിച്ച് ഓൺ ചെയ്യലും സ്വിച്ച് ഓഫ് ചെയ്യലും വളരെ പ്രധാനമായിരുന്നു, കാരണം 'ആനിമൽ' ആരംഭിക്കുമ്പോൾ ആണ് റാഹ ജനിച്ചത്. ഞാൻ സെറ്റിൽ ഇതെല്ലാം ചെയ്തു കൊണ്ട് തിരിച്ചു വീട്ടിൽ പോയി എന്‍റെ മകളെ കാണണം. നിങ്ങൾക്ക് പ്രചോദനം ലഭിക്കുമ്പോൾ, ആപ്കാ കാം ആസാനി സേ ഹോ ജാതാ ഹൈ (നിങ്ങൾ പ്രചോദിതരാകുമ്പോൾ, നിങ്ങളുടെ ജോലി എളുപ്പത്തിൽ ചെയ്യാൻ കഴിയും). ഏകദേശം 100 ദിവസം കൊണ്ടാണ് ഞങ്ങൾ ചിത്രം പൂർത്തിയാക്കിയത്."

"ഡിറ്റാച്ച്ഡ്‌ ആയ വ്യക്തിയാണ് ഞാന്‍. ഒരിക്കലും ഞാന്‍ അഭിനയിക്കുന്ന കഥാപാത്രത്തെ വീട്ടിലേക്ക് കൊണ്ടു പോകാറില്ല. എന്‍റെ പ്രിയപ്പെട്ടവരോട് അത് ചെയ്യുന്നത് ന്യായമല്ല. അഗർ മെയിൻ ഘർ ജാകെ ഐസെ ആക്ട് കർത്താ തോ മേരി ബിവി മുജെ മാർതി (വീട്ടിൽ ഞാൻ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എന്‍റെ ഭാര്യ എന്നെ തല്ലുമായിരുന്നു)," അദ്ദേഹം കൂട്ടിച്ചേർത്തു.

Animal Official Trailer

രൺബീർ കപൂറും നടിയും ഭാര്യയുമായ ആലിയ ഭട്ടും 2022 നവംബറിലാണ് ഒരു പെണ്‍കുഞ്ഞിനെ വരവേറ്റത്. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ദമ്പതികൾ അടുത്തിടെ മകള്‍ റാഹയുടെ ഒന്നാം ജന്മദിനം ആഘോഷിച്ചിരുന്നു.

Advertisment

'അനിമൽ' എന്ന ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് രൺബീർ പറഞ്ഞു, "ഞാൻ ഡാർക്ക് എന്ന വാക്ക് ഉപയോഗിക്കില്ല; ഞാൻ ഇതു വരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രമാണിത്. ആളുകൾ സാധാരണയായി എന്നെ മറ്റൊരു രീതിയിലാണ് കാണുന്നത്- ബോയ്‌ നെക്സ്റ്റ് ഡോര്‍, നല്ല കുട്ടി, എന്നിങ്ങനെ. അദ്ദേഹം (സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക) എന്നില്‍ എന്താണ് കണ്ടതെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹം റോളിനു ഒരുപാട് ലേയറുകള്‍ നൽകിയിട്ടുണ്ട്. അവൻ എല്ലാവർക്കുമായി എഴുതുകയും വികാരങ്ങളുടെയും സങ്കീർണ്ണതകളുടെയും കുത്തൊഴുക്ക് ഉണ്ടതില്‍. അത് അവതരിപ്പിക്കുന്നത് വളരെ ആവേശകരമാണ്."

Read Here:

Ranbir Kapoor Alia Bhatt Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: