scorecardresearch

അച്ഛനോടുള്ള അമിത സ്നേഹം മകനെ മൃഗമാക്കി മാറ്റിയപ്പോൾ: അനിമൽ, ട്രെയിലർ

അച്ഛൻ- മകൻ ബന്ധത്തിലെ ടോക്സിസിറ്റി ട്രെയിലറിൽ തന്നെ പ്രതിഫലിക്കുന്നുണ്ട്

അച്ഛൻ- മകൻ ബന്ധത്തിലെ ടോക്സിസിറ്റി ട്രെയിലറിൽ തന്നെ പ്രതിഫലിക്കുന്നുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Animal Trailer | Ranbir Kapoor

Ranbir Kapoor's Animal trailer out!

രൺബീർ കപൂറിന്റെ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലറായ അനിമലിന്റെ ട്രെയിലറെത്തി. അച്ഛനോടു  അമിതമായ അഭിനിവേശമുള്ള മകനായാണ് രൺബീർ ചിത്രത്തിലെത്തുന്നത്. അനിൽ കപൂർ ആണ് ചിത്രത്തിൽ രൺബീറിന്റെ പിതാവായി അഭിനയിക്കുന്നത്.

Advertisment

രൺബീർ കപൂറിന്റെയും അനിൽ കപൂറിന്റെയും കഥാപാത്രങ്ങൾ പഴയകാല ഓർമ്മകൾ അവതരിപ്പിക്കുന്നതോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഈ രംഗം അച്ഛൻ- മകൻ ബന്ധത്തിലെ ടോക്സിക് ഡൈനാമിക്കിനെ എടുത്തുകാണിക്കുന്നുണ്ട്.   മാത്രമല്ല രൺബീറിന്റെ നായക കഥാപാത്രത്തിന് തന്റെ പിതാവിനോട് എത്രത്തോളം തീവ്രമായ ആരാധനയുണ്ടെന്നും ഈ സീനിൽ കാണാം. വർഷങ്ങൾ കടന്നുപോകുന്തോറും രൺബീർ കഥാപാത്രത്തിൽ വരുന്ന മാറ്റം മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നു. തന്റെ അച്ഛൻ ആക്രമിക്കപ്പെട്ടതിന് ശേഷം, രൺബീറിന്റെ കഥാപാത്രം ഒരിക്കലും തന്റെ കുടുംബത്തെ ഉപേക്ഷിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും പ്രതികാരം ചെയ്യുകയും ചെയ്യുന്നു. 

അർജുൻ റെഡ്ഡി, കബീർ സിംഗ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയും രൺബീർ കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അനിമൽ. 

എ സർട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്.  ചിത്രത്തിന്റെ ദൈർഘ്യവും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ഘടകമാണ്. 3 മണിക്കൂർ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. 200 മിനിറ്റ് ദൈർഘ്യം വരുന്ന അനിമൽ അതോടെ സമീപകാലത്തെ ഏറ്റവും ദൈർഘ്യമേറിയ മെയിൻസ്ട്രീം റിലീസായി മാറുകയാണ്. 

Advertisment

അനിമലിൽ ബോബി ഡിയോൾ പ്രധാന എതിരാളിയായി എത്തുന്നു. രശ്മിക മന്ദാന, ത്രിപ്തി ദിമ്രി, ശക്തി കപൂർ എന്നിവരാണ് മറ്റു താരങ്ങൾ. ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.   

Trailer Ranbir Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: