scorecardresearch

എ സര്‍ട്ടിഫിക്കറ്റ്, 3 മണിക്കൂര്‍ 21 മിനിറ്റ്; റിലീസിനൊരുങ്ങുന്ന ഏറ്റവും ദൈർഘ്യമേറിയ ചിത്രമായി 'അനിമല്‍'

അർജുൻ റെഡ്ഡി, കബീർ സിംഗ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയും രൺബീർ കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'അനിമൽ'

അർജുൻ റെഡ്ഡി, കബീർ സിംഗ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയും രൺബീർ കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'അനിമൽ'

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ranbir Kapoor | Animal Release

ഡിസംബർ ഒന്നിനാണ് ചിത്രം റിലീസിനെത്തുക

രൺബീർ കപൂറിന്റെ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലറായ അനിമലിന് ‘എ’ സർട്ടിഫിക്കറ്റ്.   ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ‘എ’ സർട്ടിഫിക്കറ്റാ ണ് നൽകിയതെന്ന വിവരം നിർമ്മാതാക്കൾ തന്നെയാണ് വെളിപ്പെടുത്തിയത്.

Advertisment

അർജുൻ റെഡ്ഡി, കബീർ സിംഗ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയും രൺബീർ കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അനിമൽ. അനിൽ കപൂർ ആണ് ചിത്രത്തിൽ രൺബീറിന്റെ പിതാവായി അഭിനയിക്കുന്നത്. പിതാവിനോട് ഏറെ അഭിനിവേശമുള്ള ഒരു മകനായാണ് രൺബീർ എത്തുന്നത്. അച്ഛൻ- മകൻ ബന്ധത്തിന്റെ സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ ഏറെ വയലൻസ് അടങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എ സർട്ടിഫിക്കറ്റോടെ റിലീസിനൊരുങ്ങുന്നു എന്നതു മാത്രമല്ല, ചിത്രത്തിന്റെ ദൈർഘ്യവും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ഘടകമാണ്. 3 മണിക്കൂർ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. 200 മിനിറ്റ് ദൈർഘ്യം വരുന്ന അനിമൽ അതോടെ സമീപകാലത്തെ ഏറ്റവും ദൈർഘ്യമേറിയ മെയിൻസ്ട്രീം റിലീസായി മാറുകയാണ്. 

Advertisment

മൾട്ടിപ്ലെക്‌സുകളിൽ പ്രീ-ഫിലിം പരസ്യങ്ങളും ഇടവേളയും ക്ലീനിംഗ് സമയവും ഉള്ളതിനാൽ എല്ലാം കണക്കിലെടുക്കുമ്പോൾ ഏകദേശം നാല് മണിക്കൂർ ദൈർഘ്യമുള്ള ഒരു ഷോയായി ആനിമൽ മാറും. ഈ സമയദൈർഘ്യം തിയേറ്ററുകളിലെ സിനിമയുടെ പ്രദർശനത്തെയും ബാധിക്കും. 

സിനിമയുടെ ഉള്ളടക്കം ക്ലിക്കാവുകയാണെങ്കിൽ, ബോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ അഡൽറ്റ് റേറ്റഡ് ചിത്രങ്ങളിൽ ഒന്നായി മാറാൻ അനിമലിന് സാധിക്കും. നിലവിൽ, സന്ദീപ് റെഡ്ഡി വംഗയുടെ 2019 ലെ കബീർ സിംഗ് 278 കോടി രൂപയുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്, യഥാക്രമം 252 കോടി രൂപ നേടി ദി കാശ്മീർ ഫയൽസും  242 കോടി രൂപയുമായി ദി കേരള സ്റ്റോറിയും തൊട്ടുപിന്നിലുണ്ട്. 

അനിമലിൽ ബോബി ഡിയോൾ പ്രധാന എതിരാളിയായി എത്തുന്നു. രശ്മിക മന്ദാന, ത്രിപ്തി ദിമ്രി, ശക്തി കപൂർ എന്നിവരാണ് മറ്റു താരങ്ങൾ. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ബോക്‌സ് ഓഫീസിൽ വിക്കി കൗശലിന്റെ സാം ബഹദൂറുമായി ഏറ്റുമുട്ടും.

Read More Entertainment News Here

Ranbir Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: