/indian-express-malayalam/media/media_files/uploads/2019/10/Manju-warrier.jpg)
മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജുവാര്യർ. സ്വാഭാവിക അഭിനയം കൊണ്ടും പ്രതിഭ കൊണ്ടും തന്റെ കഴിവു തെളിയിച്ച അഭിനേത്രി. 'അസുരൻ' എന്ന തന്റെ ആദ്യ തമിഴ് ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടവും നേടിയെടുക്കാൻ മഞ്ജുവിനു കഴിഞ്ഞു. എന്നാൽ താനൊരു മോശം അഭിനേത്രിയാണെന്നാണ് താൻ കരുതുന്നതെന്ന് മഞ്ജു വാര്യർ പറഞ്ഞു.
"ഞാനൊരു മോശം നടിയാണെന്നാണ് ഞാൻ കരുതുന്നത്. വിനയം കൊണ്ട് പറയുന്നതല്ല, എന്റെ പെർഫോമൻസിൽ എനിക്കൊരിക്കലും ആത്മസംതൃപ്തി ലഭിക്കാറില്ല. എന്റെ ചിത്രങ്ങൾ വീണ്ടും കാണുമ്പോൾ എന്റെ തെറ്റുകൾ മാത്രമാണ് ഞാൻ കാണുന്നത്. പല അഭിനേതാക്കളെ സംബന്ധിച്ചും അത് അങ്ങനെ തന്നെയാണെന്നു ഞാൻ കരുതുന്നു. എന്റെ പെർഫോമൻസിന്റെ കാര്യത്തിൽ, റിഹേഴ്സ് ചെയ്ത് ചെയ്യുന്നതിനേക്കാൾ, സ്വാഭാവികമായി പെർഫോം ചെയ്യുന്ന സീനുകൾക്കാണ് മികച്ച പ്രതികരണം ലഭിക്കാറുള്ളത്. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞു.
Read More: നിങ്ങളൊരു അത്ഭുതമാണ്; മഞ്ജുവിനോട് ഐശ്വര്യ
അഭിനേതാവെന്ന നിലയില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അഭിനയം ഒട്ടും എളുപ്പമല്ലെന്നും മഞ്ജു പറഞ്ഞു. ഓരോ തവണയും മുന്‍പ് ചെയ്ത കഥാപാത്രത്തിന്റെ മാനറിസങ്ങളും ശൈലികളും ആവര്‍ത്തിക്കാതെ നോക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മഞ്ജു പറഞ്ഞു.
തന്റെ അരങ്ങേറ്റം 2010 ന് ശേഷമായിരുന്നു സംഭവിക്കുന്നത് എങ്കില്‍ എങ്ങനെയായിരിക്കും കരിയറില്‍ മാറ്റമുണ്ടാവുകെയെന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ ഉത്തരം ഇതായിരുന്നു. ''ഞാനൊരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും കാരണങ്ങളുണ്ടെന്നും വിശ്വസിക്കുന്നു. പക്ഷെ അസുരനില്‍ അഭിനയിക്കുമ്പോഴും ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായിരുന്ന അതേ മാനസികാവസ്ഥയായിരുന്നു''. തിരക്കഥ തിരഞ്ഞെടുക്കന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.
Also Read: ശ്രുതി ഹാസനും കമൽ ഹാസനുമൊപ്പം മഞ്ജു വാര്യർ
'' 90 കളില്‍ ഞാന്‍ തിരക്കഥ കേട്ടിരുന്നത് മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു. അവര്‍ക്ക് ഇഷ്ടമായാല്‍ എനിക്കും ഇഷ്ടമായെന്ന് അര്‍ത്ഥം. പക്ഷെ സത്യത്തില്‍ സിനിമകള്‍ തിരഞ്ഞെടുക്കേണ്ടി വന്നിരുന്നില്ല. മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പമായിരുന്നു സിനിമ ചെയ്തിരുന്നത് ഏറയും. സത്യന്‍ അന്തിക്കാടിനൊപ്പമുള്ള ചിത്രം കഴിഞ്ഞാല്‍ സിബി മലയിലിനൊപ്പമോ ഷാജി കൈലാസിനൊപ്പമോ ജോഷിയ്ക്ക് ഒപ്പമോ ആയിരിക്കും അടുത്തത്. ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. എന്റെ സിനിമകള്‍ ഞാനാണ് തിരഞ്ഞെടുക്കുന്നത്. ഇപ്പോഴും ഒരു സ്‌ക്രിപ്റ്റ് കീറിമുറിച്ച് വിശകലനം ചെയ്യാനാകില്ല. അതുകൊണ്ട് തീരുമാനമെടുക്കുക ബുദ്ധിമുട്ടാണ്. കാര്യങ്ങള്‍ ലളിതമാക്കും അതിനാല്‍. ഈ സിനിമ തിയ്യറ്ററില്‍ പോയി ഞാന്‍ കാണുമോ എന്ന് ചിന്തിക്കും. അതെ എന്നാണെങ്കില്‍ മുന്നോട്ട് പോകും. ഉദാഹരണത്തിന് ലൂസിഫര്‍, ഞാന്‍ അഭിനയിച്ചില്ലായിരുന്നുവെങ്കില്‍ പോലും ആ ചിത്രം ഞാന്‍ തിയ്യറ്ററില്‍ പോയി കണ്ടേനെ''.
Read More: Asuran Movie Review: ജാതീയത ജീവനും കൊണ്ടോടിക്കുമ്പോള്‍ തിരിച്ചടിക്കുന്ന അസുരന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.