വെട്രിമാരൻ- ധനുഷ് ചിത്രം ‘അസുരനി’ലൂടെ മലയാള ഇതര ഭാഷകളിലേക്കുള്ള ആദ്യ ചുവടുവയ്പ് നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ. ചിത്രം മികച്ച പ്രതികരണങ്ങൾ നേടുന്നതിനൊപ്പം തന്നെ, മഞ്ജു വാര്യരുടെ കഥാപാത്രവും ശ്രദ്ധ നേടുകയാണ്. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ചിത്രത്തിൽ മഞ്ജു വാര്യർ കാഴ്ച വെയ്ക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം.
രണ്ടാം വരവിൽ മഞ്ജു വാര്യര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അസുരനിലെ പച്ചൈയമ്മ. ഇപ്പോഴിതാ, യുവനായികമാരിൽ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയും മഞ്ജുവിനെ അഭിനന്ദിക്കുകയാണ്. ‘അസുരൻ’ കണ്ടിറങ്ങിയതിനു പിന്നാലെ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഐശ്വര്യ മഞ്ജുവിനെ അഭിനന്ദിച്ചത്. ധനുഷിന്റെ പ്രകടനത്തെയും ഐശ്വര്യ എടുത്തു പറയുന്നുണ്ട്. ഐശ്വര്യയ്ക്ക് നന്ദി പറഞ്ഞ് മഞ്ജുവാര്യരും കമന്റ് ചെയ്തിട്ടുണ്ട് ഇൻസ്റ്റഗ്രാം പോസ്റ്റിൽ.
‘അസുരനി’ൽ ധനുഷിന്റെ ഭാര്യാവേഷത്തിലാണ് മഞ്ജു വാര്യർ എത്തുന്നത്. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സ്വതന്ത്രാവിഷ്‌കാരമാണ് ‘അസുരന്‍’. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്.
വട ചെന്നൈയില്‍ കണ്ടതു പോലെ തന്നെ വയലന്‍സും ക്ലാസ് സംഘര്‍ഷവുമൊക്കെയാകും അസുരനിലും കാണാനാവുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് ‘അസുരന്‍’ എന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതു വരെ പുറത്തുവിട്ടിട്ടില്ല. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്.
Read more: Asuran Movie Review: ജാതീയത ജീവനും കൊണ്ടോടിക്കുമ്പോള്‍ തിരിച്ചടിക്കുന്ന അസുരന്‍