/indian-express-malayalam/media/media_files/uploads/2019/08/mammootty-completes-48-years-in-cinema-fans-celebrate-with-twitter-hashtag-for-the-occasion-284466.jpg)
mammootty-completes-48-years-in-cinema-fans-celebrate-with-twitter-hashtag-for-the-occasion 284466
തന്റെ രാപ്പകലുകളെല്ലാം സിനിമയ്ക്കായി നിക്ഷേപിച്ച്, സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയത്താലും അഭിനയമികവിനാലും നാലര പതിറ്റാണ്ടായി മലയാളികളെ വിസ്മയിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ 69-ാം പിറന്നാൾ ആണ് ഇന്ന്. നടന്മാരും സംവിധായകരും പ്രേക്ഷകരും രാഷ്ട്രീയ നേതാക്കളും എന്നു തുടങ്ങി മമ്മൂട്ടിയെന്ന താരത്തെ ഇഷ്ടപ്പെടുന്ന മലയാളികളെല്ലാം തന്നെ പ്രിയപ്പെട്ട താരത്തിന് ആശംസകൾ നേരുന്ന തിരക്കിലാണ്.
Read more:മമ്മൂട്ടിയ്ക്ക് പിന്നിൽ പരുങ്ങി നിൽക്കുന്ന ഈ പയ്യനെ മനസിലായോ?
മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കോൺഗ്രസ് നേതാവ് കെവി തോമസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് കൂട്ടത്തിൽ കൗതുകമാകുന്നത്. 'എന്റെ നല്ല വിദ്യാർത്ഥികളിൽ ഒരാളായ പ്രിയപ്പെട്ട മമ്മൂട്ടിക്ക് സ്നേഹത്തോടെ പിറന്നാൾ ആശംസകൾ,' എന്നാണ് ആശംസകൾ അർപ്പിച്ചുകൊണ്ട് കെവി തോമസ് കുറിച്ചത്.
"സാറിന് 74 വയസ്സ്, മമ്മൂക്കയ്ക്ക് 69, അപ്പോൾ എങ്ങനെ മമ്മൂക്ക സാറിന്റെ വിദ്യാർത്ഥിയാകും?" എന്നാണ് പോസ്റ്റിനു താഴെ റാഫി മുഹമ്മദ് എന്ന ആൾ സംശയം ഉന്നയിച്ചത്. അതിന് മറുപടിയായി താനും മമ്മൂട്ടിയും തമ്മിലുള്ള ബന്ധം വിശദീകരിച്ചു നൽകിയിരിക്കുകയാണ് കെ വി തോമസ്.
Read more: പിറന്നാളിന് വിളിക്കാത്തതിൽ മമ്മൂട്ടിയോട് പിണങ്ങിയ ആ കുറുമ്പി പെരിന്തൽമണ്ണയിലുണ്ട്
"1968 ൽ എന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് ഞാൻ തേവര തിരുഹൃദയ കലാലയത്തിൽ അദ്ധ്യാപകനായി പ്രവേശിക്കുന്നത്. പ്രീഡിഗ്രി ക്ലാസ്സിൽ കെമിസ്ട്രിയായിരുന്നു എന്റെ അദ്ധ്യാപന വിഷയം. മമ്മുട്ടി എന്റെ ആദ്യവിദ്യാർത്ഥികളിൽ ഒരാളാണ്."
"താൻ ക്ലാസ്സിൽ കുസൃതി കാട്ടിയതിന് തോമസ് മാഷ് തന്നെ ക്ലാസ്സിൽ നിന്നു പുറത്താക്കിയതായി, മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ ഒരു പംക്തിയിൽ മമ്മുട്ടി തന്നെ കുറിച്ചിരുന്നു. രാജ്യത്തിന്റെ അംഗീകാരം നേടിയ ഒരു വലിയ നടൻ എന്ന നിലയിൽ മാത്രമല്ല എന്റെ വിദ്യാർത്ഥി എന്ന നിലയിലും മമ്മൂട്ടിയോട് എനിക്ക് ഏറെ സ്നേഹമുണ്ട്. മട്ടാഞ്ചേരിയിലുള്ള അദ്ദേഹത്തിന്റെ ഭാര്യ വീട്ടുകാരും എനിക്കു ചിരപരിചിതരാണ്," കെവി തോമസ് കുറിക്കുന്നു.
എറണാകുളം തേവര കോളേജിൽ കെമിസ്ട്രി അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് കെവി തോമസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.
Read more: മമ്മൂട്ടിക്ക് ജന്മദിന കേക്ക് സമ്മാനിച്ചത് മകൾ; ചില പ്രത്യേകതകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.