മമ്മൂട്ടിയ്ക്കുള്ള പിറന്നാൾ ആശംസകളാൽ നിറയുകയാണ് സോഷ്യൽ മീഡിയ. താരങ്ങളും സിനിമാപ്രവർത്തകരും ആരാധകരും രാഷ്ട്രീയക്കാരും പ്രേക്ഷകരുമടക്കം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി പേരാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാറിന് ആശംസകൾ അർപ്പിച്ചുകൊണ്ടിരിക്കുന്നത്.

Read more: 74 വയസ്സുള്ള സാറെങ്ങനെ 69 വയസുകാരനായ മമ്മൂട്ടിയുടെ അധ്യാപകനാവും?

കൂട്ടത്തിൽ, ശ്രദ്ധ നേടുകയാണ് നടൻ ശ്രീനിഷ് അരവിന്ദ് പങ്കുവച്ച ആശംസകുറിപ്പും ചിത്രവും. മമ്മൂട്ടിയ്ക്ക് ഒപ്പം രണ്ടു കാലഘട്ടങ്ങളിൽ നിന്നുള്ള ചിത്രമാണ് ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിൽ മമ്മൂട്ടിയുടെ പിറകിൽ പരുങ്ങി നിൽക്കുകയാണ് ശ്രീനിഷ്. രണ്ടാമത്ത ചിത്രത്തിൽ ആവട്ടെ, ശ്രീനിഷ് മണവാളന്റെ വേഷത്തിലാണ്. പേളി മാണി- ശ്രീനിഷ് വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി എത്തിയപ്പോൾ പകർത്തിയതാണ് രണ്ടാമത്തെ ഫോട്ടോ.

Read more: പിറന്നാളിന് വിളിക്കാത്തതിൽ മമ്മൂട്ടിയോട് പിണങ്ങിയ ആ കുറുമ്പി പെരിന്തൽമണ്ണയിലുണ്ട്

“മമ്മൂട്ടിയുടെ പിറകിൽ നിൽക്കുന്ന​ ആ കൊച്ചു കുട്ടിയെ കണ്ടോ? അവനൊരിക്കലും വിചാരിച്ചിരുന്നില്ല, പ്രിയപ്പെട്ട ഹീറോ തന്റെ വിവാഹത്തിന് അനുഗ്രഹങ്ങളുമായി എത്തുമെന്ന്. വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു, ഒന്നും മാറിയിട്ടില്ല, ഈ മനുഷ്യനോട് തോന്നുന്ന സ്നേഹവും ആദരവും വർധിച്ചുവെന്നല്ലാതെ. ജന്മദിനാശംസകൾ മമ്മൂക്ക,” ശ്രീനിഷ് കുറിക്കുന്നു.

Read more: ‘അവന്റെ ഒരു ഭാഗം എന്റെയുള്ളിൽ വളരുന്നു’; സന്തോഷം പങ്കുവച്ച് പേളി മാണി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook