scorecardresearch

'ഭൂമിയിലെ മനോഹര സ്വകാര്യം'; ഒരു മയത്തിലൊക്കെ തലക്കെട്ടിടണേ

ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും

ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും

author-image
Entertainment Desk
New Update
Geetu Mohandas, ഗീതു മോഹൻദാസ്, Rajiv Ravi, രാജീവ് രവി, Video, വീഡിയോ, Caption, തലക്കെട്ട്, iemalayalam, ഐഇ മലയാളം

സംവിധായകയും നടിയുമായ ഗീതു മോഹൻദാസ് സോഷ്യൽ മീഡിയയിൽ മനോഹരമായ ഒരു കൊച്ച് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ഭർത്താവും ഛായാഗ്രഹകനും സംവിധാവുമൊക്കെയായ രാജീവ് രവിയുടെ ചെവിയിൽ എന്തോ സ്വകാര്യം പറയുന്ന വീഡിയോ ആണ് ഗീതു പങ്കുവച്ചിരിക്കുന്നത്. കൂടെ വീഡിയോയ്ക്ക് ഒരു തലക്കെട്ടിടണമെന്നും അത് കുറച്ച് മയത്തിലൊക്കെ ആകണമെന്നും ഗീതു പ്രത്യേകം പറഞ്ഞിട്ടുണ്ട്.

Read More: തൈമൂറിനെ പിടിച്ചിരുത്താൻ ഇതൊക്കെയെ രക്ഷയുള്ളൂ: കരീന കപൂർ

Advertisment
View this post on Instagram

Caption this... and be kind #Geethu #Rajeevravi

A post shared by Geetu Mohandas (@geetu_mohandas) on

രസകരമായ പല കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നും പറയുന്നില്ലെന്നും മറ്റുള്ളവരെ പറ്റിക്കുകയാണെന്നും ഒരാൾ പറയുന്നു. തലയണമന്ത്രമെന്നും ഭൂമിയിലെ മനോഹരമായ സ്വകാര്യമെന്നുമൊക്കെയാണ് മറ്റു പലരും വീഡിയോയ്ക്ക് നിർദേശിച്ച അടിക്കുറിപ്പുകൾ.

Read More: 'അച്ഛാ അതല്ലേ എന്റെ അമ്മ'; 20 കൊല്ലം മുൻപുള്ള ഓർമകൾ പങ്കുവച്ച് കാളിദാസ്

Advertisment

ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ ചങ്ങാത്തം പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹിതരാകുകയും ചെയ്തു.

ബാലതാരമായി സിനിമയില്‍ അരങ്ങേറിയ താരം സംവിധാനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കിയ മൂത്തോന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഗീതുവിന്റെ സിനിമയ്ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ചത് രാജീവ് രവിയായിരുന്നു. ആദ്യ ചിത്രമായ ലയേഴ്സ് ഡൈസിന്റെ ഛായാഗ്രഹകനും രാജീവ് തന്നെയായിരുന്നു.

ജീവിതത്തില്‍ മാത്രമല്ല കരിയറിലും ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കുന്നത്. രാജീവ് രവിയുമായി പ്രണയം തോന്നിയതിനെക്കുറിച്ച് ഗീതു പറയുനനതിങ്ങനെ: അങ്ങനെ പ്രണയം തോന്നിയ നിമിഷമെന്നൊന്നും പറയാനാവില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു തങ്ങള്‍. ആരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് രാജീവ്.

Rajeev Ravi Geethu Mohandas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: