ബോളിവുഡ് താരങ്ങളുടെ മക്കളിൽ പാപ്പരാസികൾ വിടാതെ പിന്തുടരുന്ന ഒരാളാണ് സെയ്ഫ് അലി ഖാന്റേയും കരീന കപൂറിന്റെയും മകൻ തൈമൂർ അലി ഖാൻ. തൈമൂറിന്റെ കുഞ്ഞുകുഞ്ഞ് വിശേഷങ്ങൾ എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. തൈമൂറിന്റെ ക്വാറന്റെയിൻ കാല ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് കരീന കപൂർ. സെയ്ഫ് അലിഖാനെയും ചിത്രത്തിൽ കാണാം.
പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരൻ തൈമൂര്‍ അലി ഖാന് ജനിച്ച അന്നു മുതൽ സമൂഹമാധ്യമങ്ങളിലെ താരമാണ്. സെയ്ഫ് അലി ഖാൻ- കരീന ദമ്പതികളുടെ മകൻ എന്ന രീതിയിലായിരുന്നു ആദ്യം തൈമൂറിനു പിന്നാലെയുള്ള പാപ്പരാസി ക്യാമറകളുടെ നടപ്പെങ്കിൽ, ഇപ്പോൾ അവരോളമോ അവരിൽ കൂടുതലോ ഫാൻസുണ്ട് പട്ടൗഡി കുടുംബത്തിലെ ഈ കുഞ്ഞു രാജകുമാരന്. എവിടെപ്പോയാലും തൈമൂറിന് പിറകെയാണ് ക്യാമറകൾ. തൈമൂറിന്റെ കുസൃതികളും കുറുമ്പുകളും എന്തിന് ആംഗ്യങ്ങൾ പോലും പാപ്പരാസികൾക്ക് ഇന്ന് വാർത്തയാണ്.
Read more: ‘എന്റെ പേര് ടിം എന്നാണ്’; പാപ്പരാസികളെ തിരുത്തി തൈമൂര്‍ അലി ഖാന്