ജയറാമിന്റെ മകനായ കാളിദാസിനെ മലയാളികൾ ആദ്യമായി കണ്ട സിനിമയായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രം. ആ ചിത്രം കണ്ട ആരും ആ കഥാപാത്രത്തേയും അവന്റെ കുസൃതികളേയും സന്തോഷങ്ങളേയും സങ്കടങ്ങളേയും മറക്കാൻ ഇടയില്ല. ചിത്രത്തിൽ നായകനായി ജയറാമും നായികയായി ലക്ഷ്മി ഗോപാലസ്വാമിയും അഭിനയിച്ചു. ഇരുവരുടേയും മകനായാണ് കാളിദാസ് എത്തിയത്.

Read More: വിഷു 2020: ആയുരാരോഗ്യസൗഖ്യം നേര്‍ന്നു താരങ്ങളും

കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ചിത്രീകരണ വേളയിൽ നടന്ന ഒരു രസകരമായ സംഭവം സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. അത് ആ സിനിമയുടെ പരസ്യത്തിനായും ഉപയോഗിച്ചിട്ടുണ്ട്. സീതാലക്ഷ്മി എന്ന കഥാപാത്രമായിട്ടാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചത്.

“സീതാലക്ഷ്മിയെ നോക്കി ഇടറിയ ശബ്ദത്തിൽ ജയറാം കാളിദാസിനോട് പറഞ്ഞു ‘മോനേ, ഇതാണ് നിന്റെ അമ്മ!’ ക്യാമറയുടെ പുറകിൽ മകന്റെ അഭിനയം ശ്രദ്ധാപൂർവ്വം കണ്ടു നിന്ന പാർവ്വതിയെ ചൂണ്ടി കാളിദാസ്‌ ചോദിച്ചു, ‘അച്ഛാ, അതല്ലേ എന്റെ അമ്മ..?'”

 

View this post on Instagram

 

20 years back on a Vishu day like this I got to be part of a very cute movie Happy Vishu

A post shared by Kalidas Jayaram (@kalidas_jayaram) on

ജയറാം, കാളിദാസ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെ കൂടാതെ ലാലു അലക്സ്, ഭാനുപ്രിയ, കാവ്യ മാധവൻ, ലെന, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു.

ഈ ചിത്രത്തിനും ശേഷം എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസ് ജയറാമിന്റെ മകനായി അഭിനയിച്ചു. ജ്യോതിർമയി ആയിരുന്നു ചിത്രത്തിലെ നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook