scorecardresearch

പിക്‌നിക്ക് മൂഡിൽ പ്രിയനായികമാർ; വൈറലായി ചിത്രങ്ങൾ

പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും റിമ കല്ലിങ്കലും പാർവ്വതിയും ഒത്തുകൂടിയപ്പോഴുളള ചിത്രങ്ങളാണ് വൈറലാവുന്നത്

പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും റിമ കല്ലിങ്കലും പാർവ്വതിയും ഒത്തുകൂടിയപ്പോഴുളള ചിത്രങ്ങളാണ് വൈറലാവുന്നത്

author-image
Entertainment Desk
New Update
പിക്‌നിക്ക് മൂഡിൽ പ്രിയനായികമാർ; വൈറലായി ചിത്രങ്ങൾ

സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും പാർവ്വതിയും റിമ കല്ലിങ്കലും. ഇവരെല്ലാവരും കൂടി ഒത്തുകൂടിയതിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആർട്ടിസ്റ്റിക് ഡയറക്ടറായ സ്മൃതി കിരൺ കൊച്ചിയിൽ എത്തിയതിന്റെ ഭാഗമായിട്ടാണ് നാൽവർ സംഘം ഒത്തുകൂടിയത്. കളിചിരികളും തമാശകളും ഒക്കെയായി കൂടിച്ചേരൽ മറക്കാൻ പറ്റാത്ത ദിവസമാക്കി മാറ്റിയെന്ന് പുറത്തുവന്ന ഫൊട്ടോകളിൽനിന്നും വ്യക്തം. ഒരു റിസോർട്ടിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങൾ.

Advertisment

Read more: ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ തിളങ്ങി സംയുക്തയും ബിജുമേനോനും ; വീഡിയോ

Advertisment

View this post on Instagram

A post shared by (@keralaphotogallery)

ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും തമ്മിൽ വർഷങ്ങളായുളള സുഹൃദ്ബന്ധമാണ്. ഇരുവരുടെയും കുടുംബങ്ങൾക്കിടയിലും ആ സൗഹൃദമുണ്ട്. ഗീതുവുമായുള്ള സൗഹൃദത്തെ കുറിച്ചും മുൻപും പലതവണ പൂർണിമ സമൂഹമാധ്യമങ്ങളിൽ വാചാലയായിട്ടുണ്ട്.

റിമ കല്ലിങ്കലും പാർവ്വതിയും തമ്മിലും അടുത്ത സൗഹൃദത്തിലാണ്. ഒരേ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നവർ, അഭിപ്രായ വ്യത്യാസങ്ങളെ ബഹുമാനിക്കുന്നവർ. 'വൈറസ്' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും യാത്രകളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read More: പറയൂ, പറയൂ, ഇത് പ്രാർത്ഥനയോ അതോ നക്ഷത്രയോ; പൂർണിമ ചോദിക്കുന്നു

ജീവിതത്തിൽ ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന പാർവ്വതിയും റിമയും അഭിനേത്രികൾ എന്ന രീതിയിൽ മാത്രമല്ല, സത്യസന്ധമായി അഭിപ്രായങ്ങൾ പറയുന്നവർ എന്ന നിലയിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്.

Poornima Indrajith Geethu Mohandas Parvathy Rima Kallingal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: