സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് പൂർണിമ ഇന്ദ്രജിത്ത്. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളും പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൾക്കൊപ്പമുളള പഴയൊരു ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് പൂർണിമ.
ഫോട്ടോയ്ക്കൊപ്പം ചിത്രത്തിലുളളത് ആരാണെന്ന് പറയാൻ ആരാധകരോട് പൂർണിമ ആവശ്യപ്പെട്ടിട്ടുണ്ട്. ”പറയൂ, പറയൂ, ഇത് പ്രാർത്ഥനയോ അതോ നക്ഷത്രയോ” എന്നായിരുന്നു പൂർണിമയുടെ ചോദ്യം.
View this post on Instagram
പൂർണിമയുടെ ചോദ്യത്തിന് ആദ്യം മറുപടി നൽകിയത് മകൾ പ്രാർത്ഥനയായിരുന്നു. ”അത് ഞാനാണെന്ന് എല്ലാവർക്കും അറിയാം. കാരണം കുഞ്ഞായിരുന്നപ്പോൾ നച്ചുവിനെക്കാളും ക്യൂട്ട് ഞാനാണ്,” പ്രാർഥന കുറിച്ചു. മകളുടെ മറുപടിക്ക് പൂർണിമയുടെ പ്രതികരണം ഇതായിരുന്നു, ”നിങ്ങൾ ചേച്ചിയുടെയും അനിയത്തിയുടെയും വഴക്കുകൾ ഇവിടേക്ക് കൊണ്ടുവരേണ്ട.”
Read More: മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും മാസ്റ്റർപീസ് സ്റ്റെപ്പുകളുമായി അനുശ്രീ; വീഡിയോ
മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മ എന്നതിനെക്കാളുപരി നല്ലൊരു സുഹൃത്ത് കൂടിയാണ് പൂർണിമ. അവരുടെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്നൊരാൾ. മക്കൾക്കൊപ്പം കൂടിയാൽ പിന്നെ പൂർണിമയും അവരിലൊരാളായി മാറും. അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെല്ലും. മക്കൾക്ക് മാത്രമല്ല അവരുടെ കൂട്ടുകാർക്കും പൂർണിമ നല്ലൊരു സുഹൃത്താണ്.
View this post on Instagram
അടുത്തിടെ, മക്കളുടെ കൂട്ടുകാർക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൂർണിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും കൂട്ടുകാർക്കുമൊപ്പം വെക്കേഷൻ ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പ്രാർഥനയും നക്ഷത്രയും. നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്.