/indian-express-malayalam/media/media_files/2025/02/04/l1KEnodI0ZkqPdFWYdv7.jpg)
Game Changer OTT Release & Platform
Game Changer OTT Release & Platform: രാം ചരൺ- ശങ്കർ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ പാൻ-ഇന്ത്യ ചിത്രം ഗെയിം ചേഞ്ചർ ബോക്സ് ഓഫീസിൽ വലിയ ദുരന്തമായി മാറിയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും ചിത്രം ദയനീയമായി പരാജയപ്പെട്ടു. ചിത്രം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ.
കഴിഞ്ഞ ദിവസം, ആമസോൺ പ്രൈം വീഡിയോ ചിത്രവുമായി ബന്ധപ്പെട്ട ഒരു “മെഗാ അപ്‌ഡേറ്റ്” അൺലോക്ക് ചെയ്യുന്നതിന് ഫോളോവേഴ്‌സിനോട് 10K ലൈക്കുകൾ നൽകാൻ റിക്വസ്റ്റ് ചെയ്തിരുന്നു. ട്വീറ്റിൽ "മെഗാ" എന്ന വാക്കിനൊപ്പം ഗെയിം ചേഞ്ചർ റിലീസ് തീയതിയും അവർ സൂചിപ്പിക്കുന്നു. എന്നാൽ ഒരു ദിവസത്തിനിപ്പുറവും ട്വീറ്റ് 10K ലൈക്കുകളിൽ എത്താൻ പാടുപെടുകയാണ്.
if this tweet gets 10k likes, we are dropping a MEGA unpredictable announcement soon 👀
— prime video IN (@PrimeVideoIN) February 3, 2025
രാം ചരണിനെ പോലെ സ്റ്റാർഡമുള്ള ഒരു ഹീറോയുടെ പ്രൊജക്റ്റുമായി ബന്ധപ്പെടുമ്പോഴും വിപുലമായ ഫോളോവേഴ്‌സ് ബേസുള്ള പ്രൈം വീഡിയോ പോലുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമിൽ 10K ലൈക്കുകൾ നേടുക അത്ര പ്രയാസകരമായ , കാര്യമല്ല. ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന് തിയേറ്ററിൽ ലഭിച്ച തണുത്ത സമീപനം തന്നെയാണ് ഒടിടി റിലീസിനും ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഗെയിം ചേഞ്ചർ 2025 ഫെബ്രുവരി ആറിന് ആമസോണിൽ സ്ട്രീമിംഗ് ആരംഭിക്കും.
പൊളിറ്റിക്കൽ ഡ്രാമയായ ഈ ചിത്രത്തിൽ കിയാര അദ്വാനിയാണ് നായിക.
ശ്രീകാന്ത്, അഞ്ജലി, നവീൻ ചന്ദ്ര, ജയറാം എന്നിവരും മറ്റ് പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ എസ് ജെ സൂര്യ പ്രതിനായകനെ അവതരിപ്പിക്കുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമ്മിച്ച ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് തമൻ ആണ്. 425 കോടി ബിഗ് ബജറ്റിലൊരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ ആകെ നേടിയത് 178 കോടിയാണ്.
Read More
- അടുത്ത പടം കോടികൾ വാരട്ടെയെന്ന് ടോവിനോ; തരാനുള്ള പൈസ ബാക്കി താ, എന്നിട്ട് സംസാരിക്കാമെന്ന് ബേസിൽ
- തെലുങ്ക് വിട്ടൊരു കളിയില്ല; ടോളിവുഡിൽ അടുത്ത ഹിറ്റടിക്കാൻ ദുൽഖർ
- വമ്പൻ ഹിറ്റിനായി അജിത്ത്; വിഡാമുയർച്ചിയുടെ ഒരു ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു
- February OTT Release: ഫെബ്രുവരിയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- എൻ ഇനിയ പൊൻ നിലാവിൻ്റെ പകർപ്പവകാശം: കേസിൽ ഇളയരാജയ്ക്ക് തിരിച്ചടി
- ആ സംഭവം ഒരു ട്രോമയായിരുന്നു: സിജു വിൽസൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.