scorecardresearch

അവരുടെ കഥ ഇവിടെ തുടങ്ങുന്നു; 'മെറി ബോയ്സു'മായി മാജിക് ഫ്രെയിംസ്

നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ ആരൊക്കെയാണ് എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ

നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ ആരൊക്കെയാണ് എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ

author-image
Entertainment Desk
New Update
Merriboys FI

MerriBoys

ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസിൻ്റെ ഏറ്റവും പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുഖം മറിച്ചിരിക്കുന്ന നായികമാരുള്ള പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഈ നായികമാർ ആരൊക്കെയാണ് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. മുൻനിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. 

Advertisment

Also Read: ആസിഫിന്റെ ആ ചിത്രം ഒടിടിയിൽ എവിടെ കാണാം?

നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ശ്രീപ്രസാദിന്റെയും ആദ്യ ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി'യിലെ താരം ഐശ്വര്യയാണ് മെറി ബോയ്സ് ലെ നായിക മെറിയായെത്തുന്നത്.

Also Read: സൂപ്പർസ്റ്റാറുകൾക്കു പോലും കയ്യെത്തി തൊടാനാവാത്ത റെക്കോർഡ് സ്വന്തമാക്കിയ നായിക; ആളെ മനസ്സിലായോ?

'വണ്‍ ഹാര്‍ട്ട്, മെനി ഹര്‍ട്സ്' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും മെറി ബോയ്സ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് 'കൈതി,' 'വിക്രം വേദ,' 'പുഷ്പ 2,' 'ആർഡിഎക്സ്' പോലെയുള്ള സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ മ്യൂസിക് ഡയറക്ടർ സാം സി എസ് ആണ്. 

Advertisment

Also Read: നീലിയുമായി മൂപ്പർക്ക് ആദ്യമേ കണക്ഷനുണ്ട്; നിഷാന്ത് സാഗർ ലോകയിൽ എത്തിയതിന് കാരണം കണ്ടെത്തി സോഷ്യൽ മീഡിയ

കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ്, സൗണ്ട് ഡിസൈൻ സച്ചിൻ, ഫൈനൽ മിക്സ് ഫൈസൽ ബക്കർ, ആർട്ട് രാഖിൽ, കോസ്റ്റ്യൂം മെൽവി ജെ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിച്ചു, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ.

പിആർഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, മാർക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടെയ്ന്‍‍മെന്‍റ്, അഡ്വർടൈസിംഗ് കൺസൾട്ടന്റ് ബ്രിങ്ഫോർത്ത്, ഡിസൈൻസ് റോക്കറ്റ് സയൻസ്, ടൈറ്റിൽ ഡിസൈൻ വിനയ തേജസ്വിനി, വിഎഫ് എക്സ് കോക്കനട്ട് ബഞ്ച്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ മാജിക് ഫ്രെയിംസ് റിലീസ്.

Read More: ഒരു റൊണാൾഡോ ചിത്രം ഒടിടിയിൽ, എവിടെ കാണാം?

Listin Stephen Malayalam Movie New Release

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: