scorecardresearch

അജിത്തിനൊപ്പം ആഢംബരനൗകയിൽ ചുറ്റികറങ്ങി ശാലിനി; ചിത്രങ്ങൾ

ദുബായിൽ ശാലിനിക്കൊപ്പം അവധിക്കാലം ആഘോഷിച്ച് അജിത്ത്, ചിത്രങ്ങൾ

ദുബായിൽ ശാലിനിക്കൊപ്പം അവധിക്കാലം ആഘോഷിച്ച് അജിത്ത്, ചിത്രങ്ങൾ

author-image
Entertainment Desk
New Update
Ajith With Fans

(ചിത്രം: പ്രകാശ്, എകെഎഫ്എസ്)

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ കേരളത്തിലും ധാരാളം ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് അജിത്ത് കുമാർ. മലയാളികളുടെ പ്രയനടിയായ ശാലിനിയെയാണ് അജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര താരങ്ങളിൽ അജിത്തിനെയും ശാലിനിയെയും പോലെ സ്വാകാര്യ ജീവിതം നയിക്കുന്ന താരങ്ങളുണ്ടോ എന്നത് സംശയമാണ്. ഇരുവരും സാധാരണയായി പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടുന്നത് വിരളമാണ്. 

Advertisment

യാത്രകളിലും മറ്റും ആരാധകർ താരത്തെ കണ്ടുമുട്ടുകയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യുമ്പോഴാണ് അജിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുന്നത്. ആരാധകരുടെ സ്വന്തം 'തല' ഇപ്പോൾ ശാലിനിക്കൊപ്പം ദുബായിൽ ആണ്. ഇരുവരും ദുബായിൽ ഒഴിവുസമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വരുന്നുണ്ട്. പ്രൈവറ്റ് യാച്ചിൽ യാത്ര ചെയ്യുന്ന വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആരാധകർ ആവേശത്തോടെ അജിത്തിനെ അഭിവാദ്യം ചെയ്യുന്നതും ആഹ്ലാദപ്രകടനങ്ങൾക്ക് മറുപടിയായി താരം എല്ലാവരെയും കൈവീശിക്കാണിക്കുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം.

Advertisment

അജിത്തും ശാലിനിയും ആദ്യമായല്ല ദുബായിൽ എത്തുന്നത്, കഴിഞ്ഞ വർഷം രണ്ടു തവണ ഇരുവരും ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മോഹൻലാലിനൊപ്പവും താരത്തെ ദുബായിൽ കണ്ടിരുന്നു.

മലയാളം നടി ഭാവനയെ കാണാൻ അസർബൈജാനിലെ ഷൂട്ടിങ്ങ് സ്ഥലത്തെത്തിയ അജിത്തിന്റെ വീഡിയോയും അടുത്തിടെ പ്രചരിച്ചിരുന്നു. വിടാ മുയർച്ചി എന്ന ചിത്രമാണ് അജിത്ത് നായകനായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. അജിത്ത് നായകനായ മങ്കാത്തയിലെ സഹതാരങ്ങളായ അർജുൻ സർജയ്ക്കും തൃഷയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Read More Entertainment Stories Here

Shalini Ajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: