/indian-express-malayalam/media/media_files/uploads/2020/08/sushant-dhoni.jpg)
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. തന്റെ ഇൻസ്റ്റാഗ്രാമിൽ തീർത്തും വൈകാരികമായൊരു വീഡിയോ പങ്കുവച്ചശേഷം 19:29ന് താൻ വിരമിച്ചതായി കണക്കാക്കുക എന്ന ലളിതമായ കുറിപ്പോടെയായിരുന്നു അദ്ദേഹം ആ വലയി തീരുമാനം ലോകത്തെ അറിയിച്ചത്. വെള്ളിത്തിരയിൽ ധോണിയായി പ്രകടനം കാഴ്ചവച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ച്, രണ്ട് മാസവും ഒരു ദിവസവും പിന്നിടുമ്പോളാണ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം.
Read More: ഈ വിടവാങ്ങൽ ഹൃദയം തൊട്ടു, ഞാൻ കരയുന്നും ചിരിക്കുന്നുമുണ്ട്; ധോണിയോട് മാധവൻ
ഇരുവരുടേയും ആരാധകർ ഇപ്പോൾ സുശാന്തിനൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് വൈകാരികമായ കുറിപ്പുകളോടെയാണ് ധോണിയുടെ വിടവാങ്ങലിനെ അംഗീകരിക്കുന്നത്. ‘എം.എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ധോണിയായി സ്ക്രീനിൽ പകർന്നാടിയത്. ആരാധകരിലൊരാൾ ഇരുവരെയും ഉൾക്കൊള്ളുന്ന ഒരു വീഡിയോ പങ്കിട്ട് “റീൽ ലൈഫ് & റിയൽ ലൈഫ് #എംഎസ്ഡോണി. ഇനി രണ്ടുപേരെയും ഞങ്ങൾ നീല ജേഴ്സിയിൽ കാണില്ല,” എന്നാണ് കുറിച്ചത്.
Read More: നിർത്താതെ ഫോൺ ബെല്ലടിച്ച രാത്രി; സുശാന്ത് പോയെന്ന് ശ്വേതയോട് പറഞ്ഞ നിമിഷം
Reel life & Real life #MSDhoni.
Now we won’t see both of them in blue jerseys again. #Dhoni#SushantSinghRajputpic.twitter.com/QqJNjEEWB2— ARPITA (@iArpita__) August 15, 2020
“2020 ജൂൺ 14: റീൽ ധോണി ലോകത്തോട് വിടപറഞ്ഞു. 2020 ഓഗസ്റ്റ് 15: റിയൽ ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞു. ഇരുവരേയും എന്നെന്നും ഞങ്ങൾ ഓർക്കും," മറ്റൊരാൾ കുറിച്ചു.
14th June 2020 : Reel Dhoni bids goodbye to the world.
15th August 2020 : Real Dhoni bids goodbye to the intl cricket world.
Their legacy will be remembered forever. #MSDhoni#SushantSinghRajputpic.twitter.com/EWkD4z0Dgs— Aysha ( The RD FanClub ) (@ayshahabib11) August 15, 2020
ഓഗസ്റ്റ് 15ന്, ശനിയാഴ്ച രാത്രിയാണ് ധോണി താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. “നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” 39കാരനായ താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.