ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തിട്ട് ഇന്ന് രണ്ട് മാസം തികയുന്നു. സുശാന്തിന്റെ അപ്രതീക്ഷിത വേർപാടുമായി പൊരുത്തപ്പെടാൻ ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് സാധിച്ചിട്ടില്ല. ഈ അവസരത്തിൽ സുശാന്ത് മരിച്ച ദിവസത്തെ കുറിച്ച് ഓർക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരി ശ്വേതയുടെ ഭർത്താവ് വിശാൽ. വിശാലും ശ്വേതയും രണ്ടുമക്കളും അമേരിക്കയിലാണ്.

Read More: സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു: കൃതി സനോൺ

ജൂൺ 13 രാത്രി യു‌എസിൽ ശനിയാഴ്ച രാത്രി (ഇന്ത്യയിൽ ഞായറാഴ്ച (ജൂൺ 14) ഉച്ചയ്ക്ക് ശേഷം) ഞങ്ങൾ ഉറങ്ങുകയായിരുന്നു. വൈബ്രേറ്റ് മോഡിലായിരുന്ന ഫോൺ രാത്രി നിരന്തരം റിങ് ചെയ്യുന്ന ശബ്ദം കേട്ട് എടുത്തുനോക്കിയപ്പോൾ, സുശാന്തിനെ മരണ വാർത്തയെ കുറിച്ചുള്ള സന്ദേശങ്ങളായിരുന്നു നിറയെ എന്ന് വിശാൽ ഓർക്കുന്നു.

sushant singh rajput, sushant singh rajput death, sushant singh rajput cbi, cbi for sushant, justice for sushant, warriors for ssr, ssr, cbi for ssr, ssr death case, sushant murder, sushant suicide, rhea chakraborty, sushant brother in law

സുശാന്ത്, കൃതി, ശ്വേത, വിശാൽ

“ഫോൺ കിടക്കയിൽ നിന്ന് അകലെയായിരുന്നു, ആരാണ് വിളിക്കുന്നതെന്നും എന്തുകൊണ്ട് തുടർച്ചയായി വിളിക്കുന്നതെന്നും എനിക്ക് അറിയില്ലായിരുന്നു, പക്ഷേ നിർത്താതെയുള്ള വൈബ്രേഷനുകൾ എനിക്ക് കേൾക്കാൻ കഴിഞ്ഞു. ക്ഷുഭിതനായി, ഞാൻ ഫോൺ പരിശോധിക്കാൻ എഴുന്നേറ്റു, ആ നിമിഷം, ലോകം കീഴ്മേൽ മറിഞ്ഞു. ആരോടെങ്കിലും സംസാരിക്കുന്നതിന് മുമ്പ്, സ്ക്രീനിൽ മിന്നുന്ന സന്ദേശങ്ങൾ ഞാൻ വായിച്ചു. കുടുംബാംഗങ്ങളടക്കം നിരവധി ആളുകൾ ഞങ്ങളെ വിളിക്കാൻ ശ്രമിക്കുകയും വാർത്ത വ്യാജമാണോ എന്ന് നിരവധി സുഹൃത്തുക്കൾ ചോദിക്കുകയും ചെയ്തിട്ടുണ്ട്.”

sushant singh rajput, sushant singh rajput death, sushant singh rajput cbi, cbi for sushant, justice for sushant, warriors for ssr, ssr, cbi for ssr, ssr death case, sushant murder, sushant suicide, rhea chakraborty, sushant brother in law

“ഞാൻ വാർത്ത പരിശോധിച്ചു. സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന് ആരോപിക്കുന്ന വാർത്തകൾ കണ്ട് ഞാൻ ഭയന്നു. ഞാൻ കട്ടിലിന്റെ മറുവശത്തുള്ള ശ്വേതയുടെ ഫോണെടുക്കാൻ ഓടി. അവളുടെ ഫോണിലെ മിസ്ഡ് കോളുകളും ടെക്സ്റ്റ് സന്ദേശങ്ങളും കണ്ടു. ശ്വേതയെ ആ വാർത്ത അറിയിക്കുക. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷമായിരുന്നു അത്. അവളുടെ പ്രതികരണവും റാണി ദിയുമായുള്ള ആദ്യ സംഭാഷണവും എനിക്ക് മറക്കാൻ കഴിയില്ല. ഫോണിലൂടെയുള്ള അവരുടെ കരച്ചിൽ എന്റെ ഹൃദയം തകർത്തു. ആ രാത്രി ഞങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റി.”

കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണളുടെ പശ്ചാത്തലത്തിൽ ആ സാഹചര്യത്തിലെ യാത്രാ ക്രമീകരണങ്ങൾ ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് വിശാൽ ഓർക്കുന്നു. “രാവിലെ ഞങ്ങളുടെ മക്കളെ ഈ വാർത്ത അറിയിക്കുക എന്നത് വലിയ പ്രയാസമായിരുന്നു.”

“നിർഭാഗ്യകരമായ ആ രാത്രി കഴിഞ്ഞ് ഇപ്പോൾ രണ്ടുമാസമായി. അത് ഉൾക്കൊള്ളാൻ ഞങ്ങളിപ്പോഴും കഷ്ടപ്പെടുകയാണ്. വൈകാരികമായി ഇപ്പോഴും തളർന്ന് പോകുകയാണ്, കണ്ണുകൾ ഇപ്പോഴും നിറയുകയാണ്. ആ രാത്രി ഞങ്ങളിൽ നിന്നും തട്ടിപ്പറിച്ചത് എന്താണെന്ന് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ എനിക്കറിയില്ല. ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാകില്ല.”

ബ്ലോഗിനൊപ്പം, തന്റെ ശ്വേതയുമായുള്ള തന്റെ വിവാഹ ദിവസം സുശാന്തിനൊപ്പമുള്ള ഒരു ചിത്രവും വിശാൽ പങ്കുവച്ചിട്ടുണ്ട്. സുശാന്തിനൊപ്പമുള്ള​ ചിത്രങ്ങളിൽ തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം അതാണെന്നും അദ്ദേഹം പറയുന്നു.

Read in English: Sushant Singh Rajput’s brother-in-law: Emotions are still high and eyes are still watery

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook