ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എംഎസ് ധോണി അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ നിരവധി പേരുടെ കണ്ണുകളാണ് നിറഞ്ഞത്. സാധാരണക്കാർ മാത്രമല്ല, ക്യാപ്റ്റർ കൂളിനെ ആരാധിക്കുന്ന സിനിമാക്കാരുമുണ്ട്. ധോണിയുടെ ഈ വിടവാങ്ങൽ തന്റെ ഹൃദയത്തെ ഏറെ സ്പർശിച്ചു എന്നാണ് നടൻ ആർ.മാധവൻ കുറിക്കുന്നത്.

Read More: തല പടിയിറങ്ങി, ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റെൽ

ഒരേസമയം താൻ കരയുകയും ചിരിക്കുകയും ചെയ്യുകയാണെന്നും, ഈ വിടവാങ്ങൽ​ ശൈലി ഹൃദയത്തെ വല്ലാതെ തൊട്ടു എന്നും പറഞ്ഞ മാധവൻ ക്രിക്കറ്റ് തനിക്കിനി ഒരിക്കലും പഴയതുപോലെ ആകില്ലെന്നും കൂട്ടിച്ചേർത്തു. ധോണിക്കും ധോണിയോടൊപ്പം വിരമിച്ച സുരേഷ് റെയ്നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മാധവന്റെ കുറിപ്പ്.

ഓഗസ്റ്റ് 15ന്, ശനിയാഴ്ച രാത്രിയാണ് ധോണി താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

“നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” 39കാരനായ താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read More: ചിന്ന തലയും വിടപറയുന്നു; ധോണിക്ക് പിന്നാലെ റെയ്‌നയും വിരമിച്ചു

ധോണിക്ക് പിറകേ അദ്ദേഹത്തിന്റെ സഹതാരം സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ധോണിയെപ്പോലെ ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്.

“ധോണി, നിങ്ങളുടെ കൂടെ കളിക്കുന്നത് മനോഹരമായിരുന്നു, മറ്റൊന്നുമല്ല. ഈ യാത്രയിൽ നിങ്ങളോടൊപ്പം ചേരുകയെന്ന മാർഗം ഞാൻ തിരഞ്ഞെടുക്കുന്നു, ഹൃദയം നിറഞ്ഞ അഭിമാനത്തോടെ. നന്ദി ഇന്ത്യ . ജയ് ഹിന്ദ്, ” അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook