/indian-express-malayalam/media/media_files/XQ3d38l5VcsfAQ4T61NG.jpg)
Exes Aishwarya Rai Bachchan and Salman Khan spotted at Manish Malhothra Party
ഒരു കാലത്ത് ബോളിവുഡിലെ 'സ്റ്റാര്‍ കപ്പിള്‍' ആയിരുന്നു ഐശ്വര്യാ റായും സല്‍മാന്‍ ഖാനും. സഞ്ജയ് ലീലാ ഭന്‍സാലിയുടെ 'ഹം ദില്‍ ദേ ചുകെ സനം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ അടുപ്പത്തിലായ ഇവര്‍, ഭന്‍സാലിയുടെ അടുത്ത ചിത്രം 'ദേവ്ദാസ്' ചിത്രീകരണത്തിനിടെ പിരിയുകയും ചെയ്തു. സല്‍മാന്‍ തന്‍റെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും മാനസികമായി പീഡിപ്പിച്ചതായും ഐശ്വര്യ ആ അവസരത്തില്‍ ആരോപിച്ചു.
പിന്നീട് ഇവരെ ഒന്നിച്ചു കണ്ടിട്ടില്ല. ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു, സല്‍മാന്‍ അവിവാഹിതനായി തുടരുന്നു. ദീപിക-രണ്ബീര്‍ തുടങ്ങി ബോളിവുഡിലെ മറ്റു എക്സ്-തറ ജോഡികള്‍ വീണ്ടും ഒന്നിച്ചു അഭിനയിക്കുകയും അവാര്‍ഡ് വേദികളിലും മറ്റും ഒന്നിച്ചു എത്തുകയും ചെയ്യാറുണ്ട് എങ്കിലും ഐശ്വര്യയും സല്‍മാന്‍ ഒന്നിച്ചു വരുക എന്നത് ഒരു അപൂര്‍വ്വതയാണ്. അത്തരം ഒരു സന്ദര്‍ഭമാണ് ഇന്നലെ, സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര മുംബൈയിൽ ഒരുക്കിയ പാർട്ടിയിൽ ഉണ്ടായത്.
കിയാര അദ്വാനി-സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങി ഐശ്വര്യ റായ് ബച്ചൻ, സൽമാൻ ഖാൻ വരെ
കിയാര അദ്വാനി-സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങി ഐശ്വര്യ റായ് ബച്ചൻ, സൽമാൻ ഖാൻ എന്നിവർ വരെയുള്ള ബോളിവുഡ് പ്രമുഖര്‍ ഈ സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഞായറാഴ്ച മുംബൈയിൽ ഒരുക്കിയ പാർട്ടിയിൽ പങ്കെടുത്തു. ബോളിവുഡ് താരങ്ങളെക്കൂടാതെ, നിത അംബാനിയും രാധിക മർച്ചന്റും പാര്‍ട്ടിയില്‍ പങ്കെടുത്തു.
പിങ്ക്-ചുവപ്പ് വസ്ത്രത്തിൽ എത്തിയാണ് ഐശ്വര്യ റായി ബച്ചൻ പാപ്പരാസികൾക്ക് മുന്നില്‍ പോസ് ചെയ്തത്. തന്‍റെ പുതിയ ചിത്രം 'ടൈഗർ 3' ദീപാവലിക്ക് (നവംബർ 12) റിലീസ് ചെയ്യാനൊരുങ്ങുന്ന സൽമാൻ ഖാൻ ആകട്ടെ, മിനിമലിസ്റ്റ് രീതിയില്‍, ചാരനിറത്തിലുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ചാണ് എത്തിയത്.
/indian-express-malayalam/media/media_files/Nsx5mtaW5FLEay0iQDK1.jpg)
/indian-express-malayalam/media/media_files/ZWIEUd778TlDA81icSns.jpg)
കടുക് നിറത്തിലുള്ള വെൽവെറ്റ് ലെഹംഗ അണിഞ്ഞാണ് കിയാര എത്തിയത്. സിദ്ധാർത്ഥ് ആകട്ടെ കറുത്ത കുർത്തയും പൈജാമയുമാണ് അവസരത്തിനായി ഈ തിരഞ്ഞെടുത്തത്.
സാറാ അലി ഖാൻ പിങ്ക് ലെഹംഗയിൽ സുന്ദരിയായി കാണപ്പെട്ടു, അനന്യ പാണ്ഡേ പച്ചയും-വെള്ളിയും ചേര്‍ന്ന എത്നിക് വസ്ത്രമാണ് തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/pnZYLBDKDMXN5uvOSJTL.jpg)
/indian-express-malayalam/media/media_files/4yQ6K85y96n80XCZsY66.jpg)
രേഖ, ദിഷ പടാനി, വരുൺ ധവാൻ ഭാര്യ, നടാഷ ദലാൽ, ഫർഹാൻ അക്തർ, ഭാര്യ ഷിബാനി അക്തർ, മാധുരി ദീക്ഷിത്, ഭർത്താവ് ഡോ ശ്രീറാം നേനെ, നവ്യ നവേലി നന്ദ, രവീണ ടണ്ടൻ എന്നിവരും മറ്റുമാണ് പാർട്ടിയിലെ മറ്റ് അതിഥികൾ.
Read Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.